ബ്രഹ്മസാക്ഷാത്ക്കാരം

ഭൂമിയുടെ അങ്ങേ തലപ്പത്ത്, അനേകായിരം നഷത്രങ്ങളുണ്ടായിരുന്നു. ഒരിക്കൽ, രാജകൊട്ടാരത്തിൽ നിന്ന്‌ ഒരു കൊച്ചു രാജകുമാരൻ
നക്ഷത്രങ്ങൾ തേടിയിറങ്ങി. മരുഭൂമികളും പുൽമേടുകളും നദികളും കടലുകളും കടന്ന് വർഷങ്ങൾക്കൊടുവിൽ
ആ കൊച്ചു രാജകുമാരൻ തന്റെ താരാഗണത്തെ ഭൂമിയുടെ തലപ്പിൽ വെച്ച് കണ്ടുമുട്ടി.

താരാഗണങ്ങൾ ചോദിച്ചു.

" രാജകുമാരാ... താങ്കൾക്കെന്തു വേണം? 

അയാൾ തന്റെ അഭിലാഷങ്ങൾ വഴിയിലെവിടെയോ മറന്നു പോയിരിക്കുന്നു.

അയാൾ ചോദിച്ചു.

" എന്റെ അമ്മയിലേക്കുള്ള വഴി... എന്റെ അമ്മയിലേക്കുള്ള വഴി എവിടെയാണ്? "

മടക്കയാത്രയിൽ അയാളുടെ പ്രായം കുറഞ്ഞുക്കൊണ്ടേയിരുന്നു. കടൽക്കരയിൽ ഒരു വിശ്രമവേളയിൽ
ആ കൊച്ചു രാജകുമാരൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് തന്റെ അമ്മയെ തേടി. അപ്പോൾ, ആകാശത്തിൽ നിന്നും
മാർദ്ദവമുള്ള ഒരു കൈ  വന്ന് കൊച്ചു രാജകുമാരന്റെ മൂർദ്ധാവിൽ തലോടി.


രാത്രിമഴ,

Comments

Popular Posts