കടലിനൊരു പാട്ട്
തിരതല്ലി വന്ന മണൽ വീണയിൽ,
ചെറുതെന്നൽ മെല്ലെ ശ്രുതി മീട്ടവേ,
ഒരു ശംഖുമാത്രം അലയാഴി തൻ
കര തേടി നിന്നെ പുൽകവേ,
പല ജന്മമേറെ ജലനാഭിയിൽ,
ഒഴുകിത്തുടിച്ചു തനിയെ മനം,
കടലിന്റെ നീലയിടനാഴികൾ
കരയുന്ന ശബ്ദം കേട്ടു ഞാൻ.
കരയുന്ന ശബ്ദം കേട്ടു ഞാൻ.
മഴ നേർത്തു പെയ്ത ജലവീചിയിൽ
കര തേടി വന്നു മൃതപ്രാണനായ്
നനയുന്ന നിന്റെ മുദുവാർന്ന ശ്വാസ-
മുരുകാൻ കൊതിച്ച ശംഖു ഞാൻ.
ഉരുകാൻ കൊതിച്ച ശംഖു ഞാൻ.
പറയാൻ മറന്ന മറുവാക്കുകൾ
അറിയാതെ മണ്ണിലെഴുതീടവേ,
ഉലയുന്ന നിന്റെ മണൽ വീണയിൽ,
അഴലിന്റെ പാട്ടു മൂളവേ
അഴലിന്റെ പാട്ടു മൂളവേ
പൊടിയാൻ മെനഞ്ഞ മണൽവീണയിൽ
ഒരു കുഞ്ഞുനോവുണർന്നീടവേ
മൃതമായൊരെന്റെ മനസ്സിന്റെ ച്ചില്ലു-
ത്തരികൾ അടർന്നു വീഴവേ,
തരികൾ അടർന്നു വീഴവേ,

Comments
Post a Comment