Skip to main content

Posts

Featured

ഫ്രീ ഹഗ്ഗ്

തണുപ്പിച്ചു വെച്ചിരിക്കുന്ന കുടുസ്സു കാബിനുകളിലേക്ക്  കൂട്ടാളികൾ  കുതിച്ചു കയറുമ്പോൾ  അയാൾക്ക് അമർഷം  തോന്നി, അവരുടെ ജീവിക്കുന്ന ശവം ഇരുത്തി വെക്കാനുള്ള ഒരു വലിയ ശവമഞ്ചം  മാത്രമാണ് അതെന്ന് അയാൾ വിശ്വസിച്ചു പോന്നു. പ്രപഞ്ചത്തിന്റെ നെറുകയിലേക്കാണ് താൻ നടന്നു കയറുന്നെന്നുള്ള മൂപ്പെത്താത്ത തലച്ചോറിലെ കൂട്ടിമുട്ടാത്ത നാഡികളിൽ മുളച്ചു പൊന്തിയ ആവേഗങ്ങൾ അയാളുടെ തീർത്ഥാടനത്തിന് പാദരക്ഷയിട്ടു. നാടിന്റെ വിളി നിരാകരിച്ച്  നല്ലവരുടെ വിടവിലൂടെ കാഷായം ധരിച്ച് കമണ്ഡലുവും തൂക്കി അയാൾ വടക്കോട്ട് യാത്രയായി.  Denial ഒറ്റ ദശാബ്ദത്താൽ തീർത്തും  ഒറ്റയായി, മുടി  കൊഴിഞ്ഞു താടി നരച്ച് മുഖം കറുത്ത് വിരൂപനായി. അരികിലേക്കടുക്കും തോറും അകലേക്ക് നീങ്ങുന്ന ഒരു കുള്ളൻ നക്ഷത്രമാണ്  പരമസത്യമെന്ന് പലപ്പോഴായി  തോന്നി. അന്നേരങ്ങളിൽ തടിച്ച് വീർപ്പുമുട്ടിയ നെറ്റിയിലേയും കഴുത്തിലേയും രക്തധമനികളിലൂടെ ലാവ തിളച്ചു പൊന്തി വന്ന് അയാളുടെ മുഖമാകെ പിന്നേയും പിന്നേയും  പൊള്ളിച്ച് പോയിക്കൊണ്ടിരുന്നു. Bargain  പുറം തെരുവുകളിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളോടും,  ശേഷം, പ...

Latest Posts

മനോഹരമായ ദുഃഖം

നാലാം മാനം

അസ്തമയം