അദ്ഭുതം
അവസ്മ്രിതിയുടെ ഉത്പന്നമാണ്
കവിതകൾ,
പ്രണയത്തെക്കുറിച്ചെഴുതിയ
വിരലുകളിൽ
ഇന്ന് മരണത്തിന്റെ തണുപ്പ് കലിച്ചു തുടങ്ങുന്നു.
എഴുതുവാൻ ഇനിയെന്തു ബാക്കി?
വിഷയമല്ല എനിക്കിപ്പോൾ പ്രധാനം.
എന്തെങ്കിലും കുത്തിക്കുറിക്കുക
എന്ന ചിന്ത മാത്രമാണ്.
അതേ,
ഞാനെന്റെ അവസ്മ്രിതിയെ ഉന്മത്തമാക്കട്ടെ,
എന്റെ ഭ്രാന്തിനെ ചൂഷണം ചെയ്ത്
നാലഞ്ചു കുറിപ്പുകൾ തയ്യാറാക്കട്ടെ,
ഭ്രാന്തനെന്ന വിളി കേട്ടു തുടങ്ങുമ്പോൾ,
പിറകെ കൂടുന്ന അങ്ങാടിപ്പിള്ളേരെ,
നോവിക്കാതെ ഉന്നം പിടിക്കുവാൻ..
ഞാൻ അദ്ഭുതപ്പെട്ടുപ്പോകുന്നു.
നിങ്ങളുടെ ഭ്രാന്തുകളിൽ,
നിങ്ങൾ ഒരായുസ്സു തീർക്കുമ്പോൾ,
നിങ്ങൾ കഴിവുള്ളവർ തന്നെ.
എനിക്കിപ്പോൾ നിങ്ങളോട് സ്നേഹമാണ്.
ഒരൽപ്പം അസൂയയും.
രാത്രിമഴ.

Comments
Post a Comment