ബീഭത്സം
ഈ കാറ്റും...
ഈ മഴയും...
മണ്ണിന്റെ ഈ ഗന്ധവും
ഇന്ന്,
എന്നെ അസ്വസ്ഥമാക്കുന്നു.
ഇത്രമേൽ അസ്വസ്ഥമാക്കുന്നു.
മനസ്സിന്റെ ചില്ലു മേലാപ്പ്,
അത്രമേൽ ദുർബ്ബലപ്പെട്ടു.
ഇന്നൊരു മഴ പെയ്താൽ
ഒരുപക്ഷെ,
ഈ ചില്ലുമേലാപ്പ്
പളുങ്കുത്തരികളായി തീരും.
നിരാലംബമായ മനസ്സ്
ഒരു കൊച്ചു തുമ്പിപ്പോലെ
വാനത്തോട്ടുയരും.
ദു:ഖിക്കുവാൻ വാശി പിടിച്ചത്,
എഴുത്തിനോടുള്ള ഭ്രാന്തുകൊണ്ടാണ്.
ഇന്ന് ആ ഭ്രാന്താണ് മരിപ്പിനോടും..
ഭ്രാന്ത് ഒരു വരമാണടോ...
സ്വയം തിരിച്ചറിയും വരെ മാത്രം.
ശിഷ്ടം ജുഗുപ്സ.
രാത്രിമഴ,

Comments
Post a Comment