അമ്മ

ആരും കൂടെയില്ലെന്ന തോന്നലിൽ നിന്നാണ്
ദൈവമെന്ന സങ്കല്പമുണ്ടായത്.
അഭയം പ്രാപിക്കുവാൻ ജഗത്തിൽ
ഒരേയൊരു ദൈവമുള്ളൂ...
അത് അമ്മയാണ്.

അമ്മ അടുത്തുണ്ടായിരുന്നിട്ടും
ലക്ഷം ദിനങ്ങൾ ദർശിച്ചറിഞ്ഞിട്ടും,
ഒരു തവണ,
ഒരൊറ്റ തവണ പൂജിക്കുവാൻ പോലും
എന്റെ ഹൃദയം ഞാൻ ഒരുക്കിയില്ല.

അകൾച്ചയുടെ നീർച്ചാലുകളിൽ,
ഏകാന്തതയുടെ ദുർഗതികളിൽ,
മലീമസമാക്കപ്പെട്ട ഈ ചുറ്റുപാടിൽ,
ഇന്ന് ഞാൻ ആഗ്രഹിക്കുന്നു.
പോയ്പ്പോയ ശൈശവത്തിലെ,
ഒരു ദിനത്തിലേക്കെങ്കിലും,
ഒന്ന് തിരിച്ചു പോകാനൊത്തെങ്കിൽ.
ദൂരെ നിന്നെങ്കിലും,
അമ്മയെ ഒന്ന് കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ,

കരയാതെ കാത്തിരിക്കുവാണ് ഞാൻ.
എന്റെ കണ്ണുനീർ, 
പൂജയ്ക്കു നുള്ളാനെടുക്കുന്ന
പുഷ്പങ്ങളാക്കുകയാണ് ഞാൻ.
എന്റെ വാക്കുകൾ പ്രാർത്ഥനയാക്കുന്നു.
ഈ യുദ്ധമൊന്നു തീരട്ടെ,
അമ്മയെ കാണുവാൻ വേണ്ടി മാത്രം
ഒരു മകൻ,
ഇവിടെ,
ഈ തേരു തെളിക്കുന്നു.

രാത്രിമഴ.

Comments

Popular Posts