നനവ്, പിന്നെ നിറവ്.
കരഞ്ഞു ചീർത്ത
കൺപോളകളിലെ എരിവ്ആർദ്രമായി തുടങ്ങുന്നു.
കവിളുകൾ മൃദുവായി ചലിക്കുന്നു.
ചെറുപുഞ്ചിരി വിടരുന്നു.
ശരീര താപനില സാധാരണ നിലയിലേക്ക് താണു,
ഒന്നേ ചെയ്തുള്ളൂ...
കൂനുക്കെട്ടി കിടന്ന എന്റെ അഹന്ത,
വേരോടെ പറിച്ച് ഞാൻ താഴേയിട്ടു.
ഖലീലിനും ദസ്തയോവ്സ്കിക്കും ഷൗക്കത്തേട്ടനും
സ്തുതി.
പ്രകൃതി,
ഒരു ഔഷധം മാത്രം.
എന്നിലെ മുറിവുണക്കാൻ,
എനിക്കു മാത്രമേ കഴിയൂ..
നിന്നിലെ മുറിവുണക്കാൻ,
നിനക്കു മാത്രമേ കഴിയൂ..
സൃഷ്ടിജാലത്തിലെ മായ...
ഡാനി.

Comments
Post a Comment