അഹന്ത

എല്ലാമെഴുതി തീർത്തു.
ദു:ഖങ്ങൾ,
സന്തോഷങ്ങൾ,
വേദനകൾ,
സൗഹൃദങ്ങൾ,
പ്രണയങ്ങൾ...
ഒന്നു മാത്രം ബാക്കി വെച്ചു.
അഹന്ത.

മുപ്പതു വർഷങ്ങൾ വേണ്ടി വന്നുവോ നിനക്ക്?
നിന്നിലുള്ള അഹന്തയെ കണ്ടെടുക്കുവാൻ?
അതിൽ, ആരോ ഒരാൾ വന്നു
പോറി പോരുമ്പോൾ മാത്രം,
നീ, 
കവിയാകുന്നു.
ശരിക്കും,
നീ ഒരു കവിയായിരുന്നില്ല.
നിന്നിലേക്കു യാത്ര ചെയ്യുവാൻ
കഴിയാതെ പോയൊരു അന്ധൻ.
നിന്റെ കവിതകൾ -
അഹന്തയുടെ നീർക്കെട്ടുകൾ.
ആ കവിതകൾ നിനക്കു മാത്രമേ,
ഗ്രഹിക്കുവാനൊക്കൂ...
നിന്നിലെ റൂമിയും ജിബ്രാനും ബുദ്ധനും
ഇപ്പോഴും ചത്തു കിടപ്പാണ്.


nightrain

Comments

Popular Posts