ഉണർവ്വ്

ഈ നാളുകളിൽ
ഇപ്പോൾ,
തിരിച്ചു പോക്കാണ്,
എഴുത്തുപ്പുറ്റാമ്പുറത്തു കൂടി,
പുസ്തക തളികകളിലേക്ക്.
.
.
ഓടിയൊളിക്കുവാൻ,
ഇത്തിരി
അക്ഷരക്കുത്തുകളെങ്കിലും
ശിഷ്ടം വച്ച
ഭൂതകാലത്തിന്
ഒരു നന്ദി.
.
.
.
പ്രായമൊരുപാടായതു പോലെ..
എന്നിലെ ചെളിയൂർന്നിറങ്ങാൻ,
ഞാൻ കാത്തിരിക്കുവാണ്.
ഇപ്പോൾ,
ഞാൻ ക്ഷമയോടെ കാത്തിരിക്കുവാണ്.

ഡാനി.

Comments

Popular Posts