പക
നിങ്ങൾക്കു
ശരികളുണ്ടായിരിക്കുന്ന പക്ഷം,
എന്റെ ശരികൾ
തെറ്റാകണമെന്നുറപ്പുണ്ടോ?
ഇവിടെ ഞാൻ തോറ്റു തരാം,
Society :- The Bitch.
തണുത്ത രണമുള്ള മനുഷ്യരെ,
എന്റെ ആത്മാവിന്റെ കണ്ണുകളെ
വലം വെക്കാതിരിക്കുക.
അടഞ്ഞ കണ്ണുകളുടെ
സ്വൈരം ഇനിയും കെടുത്താതിരിക്കൂ..
അപേക്ഷയല്ല.
ഇത് ശക്തമായ മുന്നറിയിപ്പ്.
പാമ്പിന്റെ ഓർമ്മയാകുന്നുവെൻ
പ്രേതത്തിന്.
നിങ്ങൾ ഓർക്കുന്നുവോ?
കൂനിക്കൂട്ടിയിരുത്തി,
എന്നെ കരയാൻ അയച്ച
നാളുകൾ.
കലങ്ങി ചോന്ന എന്റെ കണ്ണുകളിൽ നോക്കി,
രസിച്ചു ചിരിച്ച നാളുകൾ,
എന്റെ നാവു മുറിച്ചവരെ,
എന്റെ മേലങ്കി പങ്കിട്ടെടുത്തു വരെ,
കരുതിയിരിക്കുക.
ഉത്ഥാനത്തിനു ശേഷം,
പാടെയെല്ലാം മറക്കുവാൻ
ഞാൻ നിങ്ങളുടെ യേശുക്രിസ്തുവല്ല.
ശരീരം വിട്ടൊരീയാത്മാവ്
നിങ്ങളെ തേടി വന്നേക്കാം,
എന്ത്?
നിനക്ക് പ്രേതത്തിൽ,
ശ്രദ്ധയില്ലെന്നോ?
ഹാ...ഹാ..
നിങ്ങളുടെ ഓർമ്മകളിലുണ്ടായിരുന്ന എന്റെ സാന്നിദ്ധ്യം,
വരാനിരിക്കുന്ന നാളുകളിൽ,
നിങ്ങളെ വേട്ടയാടാൻ പോകുന്ന
എന്റെ ശാപമാണ്,
ഏതു രാത്രിമഴക്കു ബലിച്ചോറൂട്ടിയാലും,
നിങ്ങളെ വിട്ടകലുവാൻ പോകാത്ത
എന്റെ ശാപം.
രാത്രിമഴ.

Comments
Post a Comment