കരുണം

അക്ഷരങ്ങളുടെ മൂർച്ച 
വിട്ടു പോകുന്നതും
കണ്ണുകളുടെ കാഴ്ച മങ്ങുന്നതും
ഞാനറിയുന്നു.
ശരീരം വിറക്കുന്നതും
മനസ്സു തേങ്ങുന്നതും 
പുതിയൊരു ലോകത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണെങ്കിൽ,
ഞാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു,
പ്രപഞ്ചശക്തിയെ,
കഴിയുമെങ്കിൽ,
എനിക്കു മാത്രമറിയുന്ന,
എന്റെ വ്യഥകളെ,
പീഢകളെ,
ഭ്രാന്തുകളെ,
മാലോകർക്ക്,
എന്റെ മുഖം ഒറ്റിക്കൊടുക്കും മുമ്പെ,
എന്നെ തിരിച്ചെടുക്കൂ...
എന്റെ ദുഃഖം ഒരു രോഗമല്ലെന്ന്
ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
സ്ഥിതി.
ഇനി വരാനിരിക്കുന്ന നാളുകളിലും
ഞാൻ ഒത്തു പോകേണ്ടിയിരിക്കുന്ന
എനിക്ക് ഒത്തു പോകാൻ കഴിഞ്ഞിടാത്ത
എന്റെ മനസ്സിന്റെ സ്ഥിതി.
അവസ്മൃതി.


രാത്രിമഴ

Comments

Popular Posts