നാട്യ മുനികൾ

ഞാനെന്റെ ദു:ഖങ്ങളെ ചൂഷണം ചെയ്ത്
കവിതകൾ ചുരത്തുന്നു.
നീയെനിക്ക് ഭ്രാന്താണെന്ന്
ഊട്ടിയുറപ്പിക്കുന്നു.
ഞാനീയെഴുത്തു നിർത്താം.
നീയെന്നെ,
നിന്നെ പോലെ ശീലിക്കാൻ പഠിപ്പിക്കു..
ഒരു കവിയുടെ പ്രശസ്തിയേക്കാൾ-
ഒരു ഭ്രാന്തനെന്ന സഹതാപത്തോട്
ഞാൻ ശീലിച്ചു തുടങ്ങിയിരിക്കുന്നു.
നീയെന്നെ,
നിന്നെ പോലെ ശീലിക്കാൻ പഠിപ്പിക്കു..
ജീവിതം -
അഭിനയിക്കാൻ പഠിപ്പിക്കൂ...


രാത്രിമഴ,

Comments

Popular Posts