തിങ്കൾപോട്

ചെറുപ്പത്തിൽ,
നിന്നെപ്പാടെ ഞാനും
അമ്മയുടെ മടിയിലിരുന്ന്
മാനത്തെ തിങ്കൾകലക്ക് വേണ്ടി
വാശിപ്പിടിച്ചു.

യൗവ്വനത്തിൽ ആ വാശി
ഒരു സ്വപ്നമായി മാറി.
ഭൂമിയിൽ പതിച്ച
ഒരു രൂപമായ് മാറി.
ആ സ്വപ്നം സ്വപ്നമായി അവശേഷിക്കേ,
വാർദ്ധക്യമായി.

ഞാനിന്ന് ആ പഴയ കൊച്ചു കുഞ്ഞാണ്.
രാത്രികളിൽ,
മനയുടെ മുകളിലെ നിലയിൽ,
കിളിവാതിലിനോട് ചേർത്തിട്ട
പായ്ക്കട്ടിലിൽ കിടന്ന്
ആ പഴയ തിങ്കൾകലക്ക് വേണ്ടി
വാശിപ്പിടിക്കുന്നു,
കണ്ണീർ പൊഴിക്കുന്നു.
ചങ്കുപ്പൊട്ടേ,
കണ്ണീർ പൊഴിക്കുന്നു.
കാരണം, 
ഇപ്പോൾ,
ഈ തിങ്കൾകലയുടെ 
ഒരുപുറം നീയും
മറുപുറം അമ്മയുമാണ്.

രാത്രിമഴ

Comments

Popular Posts