ഗുരു
അമ്മയെ കണ്ണീർച്ചാലിൽ വഴുതിയിട്ട്,
മുഷിഞ്ഞ ഭാണ്ഡക്കെട്ടും പേറി
തിരികെ നോക്കാതെ
ഞാൻ ഗുരുവിനെ അന്വേഷിച്ചിറങ്ങി.
എന്റെ സ്വാതന്ത്ര്യങ്ങൾ മാത്രമായിരുന്നു
എനിക്കുണ്ടായിരുന്ന എക സമ്പത്ത്.
അവ വേണ്ടുവോളം, വേവുവോളം, ധൂർത്തടിച്ചപ്പോൾ
ആത്മാസാക്ഷാത്ക്കാരത്തിന്റെ വെള്ളയിൽ,
ഇരുളു വീണു മൂടി.
ഞാൻ അറിഞ്ഞു.
ഞാൻ ഞാനല്ലാതാകുന്നു.
ഒടുവിൽ,
അഹന്തയെ ഉപ്പൂറ്റിയോളം ഇറക്കി വെച്ച്,
കണ്ണു തുറക്കുമ്പോൾ,
പീലികൾ നനയുന്നു..
ഞാൻ കാണുന്നവരെല്ലാം
ഇന്നെന്റെ ഗുരുക്കളാണ്.
ഒന്ന് തിരിച്ചറിയാൻ വൈകി.
അവൾ-
അവളായിരുന്നു എന്റെ ഗുരു
അവളായിരുന്നു ശ്രേഷ്ഠയായ ഗുരു.
സ്നേഹത്തിന്റെ,
സഹനത്തിന്റെ,
വേദനകളുടെ,
വേർപാടുകളുടെ,
അളവു ചങ്ങലകളിൽ സ്വയമുരുകി-
അകലങ്ങളിൽ നിന്ന് പ്രാണൻ പറിച്ച്,
എനിക്ക് വേദമൂട്ടി തന്നു.
ഇനി മടക്കയാത്ര,
അവളുടെ പാന്ഥാരവിന്ദങ്ങളിൽ,
തൊട്ടു മാപ്പുക്കേഴാൻ,
ഗുരുവിലേക്കുള്ള ദൂരം,
ഇപ്പോൾ,
ഒരു കടലിനപ്പുറമാണ്.
ഈ കടലിനെ പിളർത്തുവാൻ,
കടലിനു മീതേ നടക്കുവാൻ,
ഞാൻ മുമ്പേ നൈപുണ്യം നേടിയിരുന്നു.
കാരണം,
ഗുരുവിന്റെ രണ്ടു കൺകളിലെ,
രണ്ടു കടലുകൾ ഏന്തിവെച്ചല്ലേ-
ഒരു സാധുമകനെ ധൂർത്തടിക്കാൻ
ഈ യാത്ര ഇറങ്ങിത്തിരിച്ചത്?
രാത്രിമഴ,

Comments
Post a Comment