നിത്യസ്വർഗ്ഗം നിന്റെ ചാരെ

നിത്യസ്വര്ഗ്ഗം നിൻറെ ചാരെ...

       

          ഉറക്കമില്ലാത്ത രാത്രികളിൽ എഴുത്തുക്കുത്തുകള് എൻറെ പതിവ് ശീലമായി. നിന്നെക്കുറിച്ചോർത്ത് ഒരേ അളവിൽ ചിന്തിക്കുകയും ചിരിക്കുകയും ചെയ്തു. നിദ്രാമണ്ഡലത്തിൻറെ  ഉപബോധ മനസ്സില്പോലും നിൻറെ  കൊഞ്ചലുകള് മായാതെ കിടന്നു. കാമം പിടിച്ച മനസ്സില് പ്രേമം ഒരു സര്പ്പത്തെ പോലെ ഫണമുയർത്തി. നീയെൻറെ ചങ്കിലെ മാണിക്ക്യക്കല്ലായ നാള്മുതൽക്കെ ഞാൻ കാമത്തിൻറെ തടവറയിൽ നിന്നും മോചിതനായി. പ്രണയം ദിവ്യമാണെന്നും നീയൊരു പുണ്യമാണെന്നും ഞാൻ മനസ്സിലാക്കി. എന്നും ഒരേ തലയണ കെട്ടിപ്പിടിച്ചുറങ്ങി. അതിനു പല വർണ്ണക്കുപ്പായങ്ങള് പകിട്ടേകി. ഓരോ സ്വപ്നങ്ങളിൽ നിന്നുമുള്ള ഉണര്വ്വ് നീ എൻറെ കൂടെയില്ലെന്ന യാഥാർത്ഥ്യം  ചൊല്ലി തന്നപ്പോൾ തലയണ കെട്ടിപ്പിടിച്ചോരായിരം മുത്തങ്ങൾ ചൊരിഞ്ഞു ഞാൻ. എനിക്ക് മാത്രം വായിക്കാനാകുന്ന എൻറെ ഭാഷകളില് നിൻറെ പേര് ഞാൻ എഴുതിയിട്ടു. തലയിണയില് മാത്രമല്ല, ചുമരുകളില്.. പുസ്തകങ്ങളില്.. കോളേജ് ഡെസ്ക്കുകളില്.. മഞ്ഞുതുള്ളികള് ഉരുകിയൊലിക്കുന്ന ജനൽ ചില്ലുകളില്.. എൻറെ ഉള്ളംകൈയ്യില്..

          കാലത്തിൻറെ ഒഴുക്കിൽ എൻറെ പ്രണയം മൂകമായും പൊട്ടിത്തെറികളായും തുടർന്ന് കൊണ്ടിരുന്നു. പ്രണയം നൈമിഷികമാണ്. ഓരോ നിമിഷത്തിലും ഓരോ അനുഭൂതി. പലപ്പോഴും വിട്ടു കൊടുക്കാതെ സ്നേഹിച്ചുക്കൊണ്ടിരിക്കുന്നു. ചില സമയങ്ങളിൽ ഒന്നിനും വേണ്ടിയായിരുന്നില്ലയെന്ന് തോന്നിപ്പോകുന്നു.  ഒരു വ്യക്തിത്വത്തിൽ രണ്ടു മനസ്സ്, അതിലേതു വേണമെന്ന്  നീ നല്കിവരുന്ന പ്രണയത്തിൻറെ നിറവിൽ തിരുമാനിക്കപ്പെടുന്നു.

         ഒരുനാൾ നീ എന്നെയോർത്ത് കരയും. ആ കണങ്ങൾ അന്ന് ഞാൻ നിനക്ക് സമ്മാനിച്ച കുഞ്ഞിപ്പാവയിൽ വീണുടയുമ്പോള് രക്തം കിനിയും. ആ ഈര്പ്പത്തില് എൻറെ അസ്ഥികൾ കുത്തിയിറക്കി, രക്തത്തിൻറെ ചുവന്നപ്പട്ടാൽ മച്ചു മേയ്ത് ഒരു മാളിക തീർക്കും. നിന്നെയും നിൻറെ പ്രതിശ്രുത വരനേയും ഞാൻ അവിടേക്ക് ക്ഷണിക്കും. അവിടെ നിന്ന് പോകുമ്പോള് നീ തിരിഞ്ഞു നോക്കിയാല്, ആ മാളിക നിന്ന നില്പ്പിനു എരിഞ്ഞുക്കൊണ്ടിരിക്കുന്നത് നിനക്ക് കാണാം. അവിടെ എൻറെ സ്വപ്നങ്ങള് ഇല്ലാതാകും. ആ എരി തീ അണക്കുവാനുള്ളത്രയും കണ്ണ്‌നീര് നിൻറെ കണ്ണുകളില്ലില്ലെന്ന്  വൈകിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു. നിന്നെ തെറ്റ് പറയുവാൻ സാധിക്കില്ല. കാരണം, നിൻറെ കണ്ണ്നീര്തുള്ളികളെ സ്വന്തമാക്കാൻ മാത്രം പുണ്യമൊന്നും ഞാൻ ചെയ്തട്ടില്ല. ഇനി ചെയുമെന്നു ഉറപ്പുമില്ല..

         നിന്നെ ആദ്യമായി അറിഞ്ഞീടത്ത് എൻറെ ഹൃത്തില് ഞാനെൻറെ പ്രണയത്തെ പൂനൂൽ പൂജകളും ഒപ്പീസുമിലാതെ സംസ്ക്കരിക്കും. എൻറെ ശരീരം ജീർണി ച്ചാലും ഈ പ്രണയം അഴുകിയളിക്കില്ല. കാരണം, നിൻറെ ഓർമ്മകൾ തോരാതെ വമിക്കുന്ന അത്തറുകളുടെ ചേരുവയിൽ ഞാനീ പ്രണയം കാത്ത് സൂക്ഷിക്കുന്നു...
മനു.
Night_raiN

Comments

  1. This love is not understand by normal human being.. its beyond that level.. beautiful

    ReplyDelete

Post a Comment

Popular Posts