വിധിയിൽ വിതുമ്പുന്ന വിരൽപ്പാടുകൾ

വിധിയിൽ വിതുമ്പുന്ന വിരല്പാടുകൾ















ആദ്യമായി ഞാൻ അങ്ങനെ ഒരു കഥയെഴുതി. കഥയോ, നോവലോ, ആത്മനൊമ്പരങ്ങളൊ.? അറിയില്ല. അപ്പോഴും ഈ എഴുത്തുകുത്തുകൾ ദുരൂഹത പ്രകടിപ്പിക്കുന്നു. അക്ഷരങ്ങൾ പുസ്തകത്തിലോട്ടു വാരിയെറിഞ്ഞ ഞാൻ അതിലും ഒരുപാടു നേരമാണ് തലക്കെട്ടുകൾക്കായി ആലോചിച്ചിരുന്നത്. ഇടയ്ക്കു പുസ്തകതാളുകൾ നിലാവായും അക്ഷരങ്ങൾ കൊള്ളിമീനുകളായും തോന്നും. തെല്ലും പിശുക്കാതെ ഞാൻ ആ നീലമുറ്റം അക്ഷരങ്ങൾക്കൊണ്ട് അലങ്കരിക്കും. അവ മാനത്ത് കൊന്തയും വേട്ടാളനുമായി രൂപമെടുക്കും.

പിന്നീട് വായിച്ചു നോക്കുമ്പോള് ഓരോ അക്ഷരങ്ങളിൽ നിന്നും ചോരയൊലിക്കും പോലെ തോന്നിപ്പോകുന്നു. ആ 'യുടെ തിരുനെറ്റിയിൽ നിന്ന്..  സ 'യുടെ പാദത്തിൽ നിന്ന്.. ക' യുടെ  തോളിൽ നിന്ന്..
എൻറെ പേനയിൽ നിന്ന് ജനിച്ചു പോയ്  എന്നതു  കൊണ്ടുള്ള  നിലക്കാത്ത രക്തപ്രവാഹമാകുമോ അത്.? അക്ഷരങ്ങള്ക്കും വേദനയുണ്ടെന്ന് മറ്റൊരു വായാൽ പറയുകയാണോ അവ.?

എഴുതിക്കൂട്ടിയതെല്ലാം പെറുക്കിയെടുത്ത് അഗ്നിയുടെ വിശപ്പടക്കിയാലോ എന്ന ചിന്ത. ആകാശം കണ്ടിട്ടില്ലാത്ത, കാണാൻ വിധിക്കപ്പെടാത്ത എൻറെ അക്ഷരങ്ങൾ എന്നെ പഴി പറഞ്ഞു തുടങ്ങിയതുക്കൊണ്ട്   തന്നെയാണ് എഴുത്തിനോടുള്ള ഭ്രമം പാതി വഴിയിൽ ഓർത്തു വെച്ച് മറന്ന പോലെ നടന്നു നീങ്ങിയത്. കഥയറിഞ്ഞും കഥാപാത്രങ്ങളുടെ ഗതിയറിഞ്ഞും മട്ടിയ മനസ്സിൽ വാക്കുകൾ നിര തെറ്റുന്നു. നെറുകെ വീണ വരയിൽ നിന്നും ചിന്നി ചിതറുന്ന കൂനനുറുമ്പിൻക്കൂട്ടങ്ങളെപ്പോലെ അക്ഷരങ്ങൾ അങ്ങിങ്ങു പായുന്നു. ഇണക്കി ചേര്ക്കുമ്പോള് പിന്നെയും തോന്നിപ്പോകുന്നു, ഇതിനു മുന്പ് എവിടെയോ ഉപയോഗിച്ച് മടുത്ത പദം.. കഥാപാത്രം..  സാഹചര്യം.. ജീവിതം തന്നെയൊരു മഹത്തായ ആവര്ത്തനവിരസതയാകുമ്പോള് വാക്കുകൽക്കെന്താ വിലക്കുണ്ടോ..??
ഉണ്ട്.  തീര്ച്ചയായും ഉണ്ട്..
കൂനനുറുമ്പുകൽ- കാമലീലകളാടാതെ ജനിപ്പിച്ച വികലാംഗ വിരൂപിയാം അക്ഷരങ്ങളെ പുസ്തകപ്പള്ളയിലിട്ടു തന്നെ ഭ്രൂണഹത്യ ചെയാൻ ഞാൻ തിരുമാനിച്ചു.

എഴുതിക്കൂട്ടിയതെല്ലാം ഞാൻ ആ മണലോരത്ത് കൂന പോലെ കൂട്ടിയിട്ടു. ജ്വലനദ്രാവകം നെറ്റിയിൽ നിന്നും വിയര്പ്പ് തുള്ളികളായി കടലാസ്സു താളുകളിലേക്ക് വാര്ന്നു വീണു. എരിയുന്ന മനസ്സിൽ നിന്നുമൊരു തീപ്പൊരി താഴെ വീണു. എൻറെ അക്ഷരങ്ങൾ.. വാക്കുകൾ.. സ്വപ്‌നങ്ങൾ.. ചിന്തകൾ.. എല്ലാം ഈയാം പാറ്റകളെപ്പോലെ വെന്തു വെണ്ണീറായി മഴമേഘങ്ങളെ പുല്കി. എൻറെ വിരൽതുമ്പുകൾ വിറച്ചുക്കൊണ്ടിരുന്നു.

ഇവിടെ എൻറെ ആത്മാവ് പറഞ്ഞ കഥകൽ  കെട്ടടങ്ങുന്നു. ഇനി എൻറെ വിരലുകൾ എഴുതില്ല. ഈ തീ ചൂളയിൽ എൻറെ മനസ്സിനെ ഞാൻ അർപ്പിക്കട്ടെ, സ്വപ്നങ്ങളെ എരിക്കട്ടെ, നഷ്ടങ്ങളെ മറക്കട്ടെ, എൻറെ മരണത്തെ ഞാൻ കൈവരിക്കട്ടെ ...

Night_raiN

Comments

Popular Posts