മകുടീസ്
മകുടീസ്
ആത്മാവിലേക്കുള്ള ദേശാടനം,
അതിമലിനമാമെനാത്മാവിലേക്കുള്ള ദേശാടനം..
കഴിഞ്ഞൊരീ നാളോളമുള്ളം കവര്ന്നെൻറെ,
കണ്ണീർ തുടച്ചവർ കൂട്ടുക്കാർ നിങ്ങളെൻ-
ഉള്ളം കവർന്നവർ കൂട്ടുക്കാർ..
കൂട്ടുക്കാർ മാത്രമല്ലുടൽ പിറപ്പുകൾ,
ഒരു ചോരയല്ലേല്ലുമെൻ ജീവനാഡി..
ഒരു ശ്വാസമല്ലേല്ലുമെൻ പ്രാണവായു...
അറിവിൻറെ വാക്കുകൾ നെഞ്ചിലേറ്റുമ്പോഴും,
മൂല്യങ്ങളത്രയും ഞാൻ മറന്നു.
അറിവിൻറെ ലോകമല്ലപരനു നന്മയായി ജീവിച്ചിടേണം- ഞാൻ പഠിച്ചു.
അണക്കെട്ടി ചിത്തത്തിലഴലിനും മീതെയായി,
കൊടി നാട്ടി രുധിരനക്ഷത്രങ്ങൾ വാനിലായ്..
വാഴ്‌വിൻ വഴിയിലടിച്ചമർത്തൽ.
അവിടെ സ്വരമുയർത്താനിന്ന് ഞാനറിഞ്ഞു..
ചോരക്കുമുണ്ടൊരു ഗന്ധം വിപത്തിനാൽ-
തേടുന്നതോ ഞാൻ, തച്ചൻ നീറി നീറി പടച്ചവരെ...
കനലായി കിടന്ന നെഞ്ചിലെ ഭ്രമമാം പ്രണയത്തെ പഴുതെറിഞ്ഞ്
കരളിൻറെ സഞ്ചിയിൽ കനിവൂറും ചെയ്തികളിലവർ
സൗഹ്രദത്തിൻ പനി തുള്ളികൾ ചാറ്റി.
ഒരു പൊതിചോറിലെ ഒന്പത് കൈയ്യും-
ഒരു പിടി ചോറിനായി തല്ലിടുമ്പം-
ഇന്നെനിക്കില്ലിനിയെന്നുമില്ല, മഹാസദ്യയില്ല. തീരെ വിശപ്പുമില്ല.
മൂവർഷക്കാലത്തിലോടിക്കളിച്ചിന്നീ കലാശാല താഴിടുമ്പോൾ
ചേർത്ത് വെക്കാമെൻറെ ചങ്കോട് ഞാൻ കണ്ട ഒന്പത് ദൈവങ്ങളെൻറെ തോഴർ-
അവർ -
ഒന്പത് ജന്മങ്ങളെൻറെ ജീവൻ.......
Night_N


Comments
Post a Comment