മരണത്തിന്റെ പുസ്തകം
പ്രാണൻ വിടാറായ നെഞ്ചിൽ തേട്ടിയ ഒടുവിലത്തെ അക്ഷരങ്ങളും തുന്നിക്കെട്ടി അയാൾ ഒരു കഥയെഴുതി. അതിൽ ദൈവം ചെകുത്താനും ലോകം മുഴുഭ്രാന്തന്മാരുമായി ജന്മം കൊണ്ടു.
എഴുത്ത് വിശപ്പും തൂലിക ജീവിതവുമായപ്പോൾ അയാള് ജീവിതം തന്നെ മാറ്റിയെഴുതിയിരിക്കുന്നു.
എഴുത്ത് ഭാരമായി തോന്നിയപ്പോൾ പേന താനേ കൈക്കുമ്പിളിൽ നിന്ന് വീണുരുണ്ടുപ്പോയി. പിന്നീട് അയാൾ കണ്ണു തുറന്നില്ല.
മരണത്തിൻറെ പുസ്തകം
കഥ തീർന്നൊടുവിൽ കഥാകാരൻറെ നെറ്റിയിൽ നിരൂപകൻറെ ശരമേറ്റ് ചോര പൊടിഞ്ഞു.
ചോരത്തുള്ളികൾ തൂലികയിൽ നിറച്ച് അയാൾ വീണ്ടുമെഴുതി. ദൈവം ദൈവമായി. ലോകം മാലാഖമാരായി. അസ്ഥിവാരങ്ങളുടെ അടിത്തറ തോണ്ടി പെറുക്കാതെ നിരൂപകൻ കരഘോഷം മുഴക്കി. കഥാകാരൻറെ നെറ്റി മുറിഞ്ഞില്ല. പകരം, ഹൃദയം പിളര്ന്നു നിണം പുറത്തേക്കു ചിന്തുന്നതായി അയാൾക്ക് തോന്നി.
ചോരത്തുള്ളികൾ തൂലികയിൽ നിറച്ച് അയാൾ വീണ്ടുമെഴുതി. ദൈവം ദൈവമായി. ലോകം മാലാഖമാരായി. അസ്ഥിവാരങ്ങളുടെ അടിത്തറ തോണ്ടി പെറുക്കാതെ നിരൂപകൻ കരഘോഷം മുഴക്കി. കഥാകാരൻറെ നെറ്റി മുറിഞ്ഞില്ല. പകരം, ഹൃദയം പിളര്ന്നു നിണം പുറത്തേക്കു ചിന്തുന്നതായി അയാൾക്ക് തോന്നി.
എഴുത്ത് വിശപ്പും തൂലിക ജീവിതവുമായപ്പോൾ അയാള് ജീവിതം തന്നെ മാറ്റിയെഴുതിയിരിക്കുന്നു.
ആഹ്ലാദരവങ്ങൾ കർണ്ണപുടത്തിൽ ആഞ്ഞടിച്ചിട്ടും അയാളത് കേട്ടില്ല. കാരണം, ഹൃദയത്തിൻറെ മിടിപ്പ് അതിനേക്കാൾ ഉച്ചസ്ഥായിലായിരുന്നു. ഉള്ളിലെവിടെയോ സ്വന്തം മുഖം വേഷം കെട്ടിയ കറുത്ത കീചകന്മാർ അയാൾക്ക് ചുറ്റും നിന്ന് പല്ലിളിച്ചു. അട്ടഹസിച്ചു..
എഴുത്ത് ഭാരമായി തോന്നിയപ്പോൾ പേന താനേ കൈക്കുമ്പിളിൽ നിന്ന് വീണുരുണ്ടുപ്പോയി. പിന്നീട് അയാൾ കണ്ണു തുറന്നില്ല.
Night_raiN
Sriperumbdur

Comments
Post a Comment