കുടിപ്പക

മാവു വെട്ടേണ്ട..
മരമല്ലോ? വളരട്ടെ,
മാല കെട്ടേണ്ട..
മുല്ലയല്ലോ? തളിരിടട്ടേ,
കഫൻ പുതക്കണ്ട.
പട്ടല്ലോ? പാവങ്ങൾക്ക് കൊടുത്തേക്ക്.

എന്റെ ആത്മഹത്യാക്കുറിപ്പു വായിക്കുന്ന ദൈവം,
അവയെ എന്നിൽ ഭരമേൽപ്പിക്കും.
മഴയേയും 
കാറ്റിനേയും
ഇടിമുഴക്കങ്ങളേയും
മിന്നൽപ്പിളരുകളേയും
ഞാനെന്റെ അടിയാളരാക്കും.

അനുവാദം ചോദിക്കാതെ പെയ്ത മഴകളോടും
സ്വപ്നങ്ങൾ പറത്തിക്കളഞ്ഞ കാറ്റിനോടും
കാതു കൊട്ടിയടച്ച ഇടിമുഴക്കങ്ങളോടും
കാഴ്ച നഷ്ടപ്പെടുത്തിയ മിന്നൽപ്പിളരുകളോടും
എന്റെ പ്രതികാരം.

Comments

Popular Posts