തിരുബലി

ഇന്ന്,
നിദ്രാടനങ്ങൾക്കു മുമ്പേ 
നിന്റെ ഓർമ്മകളിൽ
ഞാനെന്റെ കണ്ണീർത്തുള്ളികളാൽ
ഒരു അൾത്താര കൂട്ടും.
ബലിയർപ്പിക്കുന്നത്  ഞാനും,
ബലിവസ്തു ഈ ഹൃദയവും..

ഇന്ന്, 
ഈ രാത്രിയിൽ,
വിരൂപനായ എന്റെ ബലി 
നീ സ്വീകരിക്കണം.
ഉണരുമ്പോൾ നിന്റെ കൂടെ,
രാത്രിമഴകളിൽ കാണുന്ന സ്വപ്നങ്ങളിലേതുപോലെ,
മതം ചട്ടപ്പെടുത്താത്ത ഒരു ഈശ്വരന്റെ
ക്ഷീരപഥത്തിൽ,
നിനക്കു ഞാനും
എനിക്കു നീയുമായി,
മരണമില്ലാതെ നിന്നെ പ്രണയിക്കണം.

അല്ലാത്ത പക്ഷം,
നിന്റെ ദൈവങ്ങളോട് ചൊല്ലി
എന്റെ ഓർമ്മകളെ തൂത്തു കളയുക.

ഇവിടെ,
എന്റെ ദുഃഖങ്ങൾ പങ്കിട്ടെടുക്കാൻ,
വിണ്ണിലെ നക്ഷത്രങ്ങളും
വിരൽത്തുമ്പിലെ അക്ഷരങ്ങളും
ചുങ്കം പിരിച്ചു തുടങ്ങിയിരിക്കുന്നു.

night rain.

Comments

Popular Posts