ഉത്തരമില്ലാത്ത പ്രാർത്ഥനകൾ - 1

താരം വിതാനിച്ച മേട്ടിൽ
ഒരു താരകകോട്ടയിൽ വാഴും
പ്രാണൻ ചൊരിഞ്ഞീടും തമ്പുരാനേ
എൻ പ്രാർത്ഥന നീ കേട്ടിടേണേ....
പ്രാർത്ഥന നീ കേട്ടിടേണേ....

അകലം പാലിച്ച ദുർനാളുകൾ,
അരിയ്കേക്ക് നീ കൈ അണച്ചില്ലയോ
പാപിയാണെങ്കിലും എന്റെ കണ്ണീർ ബലി
പാപിയാണെങ്കിലും എൻ കണ്ണുനീർ ബലി
പാദത്തിൽ അർപ്പിപ്പൂ തമ്പുരാനേ,
പാപങ്ങളെല്ലാം ക്ഷമിച്ചീടണേ,

അകധാരിലാകെ നിറഞ്ഞുതൂവും
അഴലിന്റെ മേലാപ്പു നീക്കിടേണേ,
നീയറിഞ്ഞീടുമീ എന്നിലെയാ ദു:ഖം
നീ മാത്രമറിയുന്ന എന്നിലെയാ മോഹ
പ്പിഴയിലെ തുരുമ്പുകൾ കഴുകീടണേ,
മഴയിലാ മുഖമൊന്ന് കാട്ടീടണേ.....

Nightrain,

Comments

Popular Posts