അലഭാവം

ഓർമിച്ചെടുക്കാനാകാത്ത ശൈശവം,
മൗനിയായ കൗമാരം..
പ്രണയം തളർത്ത യൗവ്വനം
പ്രതീക്ഷിക്കും മുമ്പെ
വിരുന്നെത്തിയ വാർദ്ധക്യം,
എതു മഴയത്താണ് ഞാൻ
എന്നെ മറന്നുവെച്ചത് ?
അക്ഷരങ്ങളിലെ സത്ത നഷ്ടപ്പെടുമ്പോൾ
ആന്തരാത്മാവിലെ തീയ്യ് ആടിയുലയുമ്പോൾ,
തോലുരിഞ്ഞ് രക്തമിറ്റുന്ന
എന്റെ  ശരീരം അഴയിടാൻ -
പള്ളി സിമിത്തേരിക്കു മുന്നിലെ
ഒറ്റക്കൽക്കുരിശിന് ത്രാണിയുണ്ടോ?
മൃതരുടെ മുമ്പിൽ വെച്ച്
എനിക്ക് നിന്നെ വെല്ലുവിളിക്കണം.
മൂന്നാം നാൾ ഉയർത്തെണീറ്റ നീ
നാല്പതാം നാൾ ഒളിച്ചോടിയതെന്തേ?

Comments

Popular Posts