നീ - 2
തേളലയതു പോലെ, ഈ രാത്രിയിൽ ഞാൻ,
എൻ സുഷുമുനയാകെ നീയെന്ന ദുഃഖം.
ഓ ഓർമ്മകൾ പുരളുന്നു, പുണ്ണാകുന്നു ശരീരം,
പുരിയിലെ ശലഭങ്ങളാകെ നിന്നെ തേടും..
കോപം തളർന്നു, കൊഞ്ചും കാൽത്തള ഗീതം,
രാവാകെ സാന്ത്വനമായ്..
മാംച്ചില്ലയിൽ നേർത്ത രാത്തുള്ളികൾ,
മാലാഖമാർ പൊഴിയുമീ നിലാജലം.
താമ്പാളവും ഒരു പിടി താരവും,
മിടിക്കുന്നു, നിനാദങ്ങൾ..
മുകിൽ ചപ്പ് മാലയാക്കുന്നു.
മുറിവാവിൻ ഉടൽ പാതി,
അരിഞ്ഞിട്ട വാളു മിന്നുന്നു.
ഓ എന്റെ കന്നിക്കണ്ണുനീരിൽ നിന്നെ ഞാൻ...
മതിവരുവോളം കണ്ടു ദൂരം പാതിയായ്.
കോപം തളർന്നു, കൊഞ്ചും കാൽത്തള ഗീതം,
രാവാകെ സാന്ത്വനമായ്..
ഡാനി.

Comments
Post a Comment