ഹൃദയം
നിനക്കായ്
സ്വപ്നം കണ്ട
നാളേയ്കളിൽ
എനിക്കായ്
ഞാനിന്ന്
ഒരു നല്ല നാൾ
തേടുന്നു.
നിയൊരാളാൽ
പോറിയിട്ട
കുമ്മായ ചുമരിലെ
കഥകളിൽ,
നോവോടെ
ഞാനെന്റെ
യൗവ്വനം
തേടുന്നു.
നിന്നാൽ
നെയ്തുകൂട്ടിയ
ഓർമ്മകളിൽ
നിന്നും
ഞാൻ-
വരും നാൾകളിലേക്കുള്ള
പ്രാണവായു
അരിച്ചെടുക്കുന്നു.
നീയാം
പുഴയിലെ
മത്സ്യമാകുവാൻ,
നീയാം
രാവിലെ
താരമാകുവാൻ,
നീയാം
തണലിലെ
ശിലയാകുവാൻ,
നിന്റെ
ചുരുൾമുടിയിലെ
വെറും ഒരു പേനായിടുവാൻ
വേണ്ടി മാത്രം,
പ്രണയം.....
എന്റെ ഹൃദയം
പിന്നേയും
പിന്നേയും
കീറി മുറിക്കുന്നു.
Nightrain

Comments
Post a Comment