ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ
ഹൃദയം തളർന്നു തുടങ്ങി.
ഇനി ഈ കിതപ്പ്
ചുളിവ് വീണ മേഘങ്ങളിൽ
പ്രതിധ്വനിച്ച് കേട്ടേക്കാം ...
കണ്ണടയാൻ തുടങ്ങുന്നു.
ഈ കണ്ണുനീർ,
നിങ്ങളുടെ മാളികപ്പുരപ്പുറത്ത്
വീശുവലയെറിഞ്ഞേക്കാം.,
ശ്വാസം ഉരുൾപ്പൊട്ടുന്നു.
മഴക്ക് ചുറ്റുമുള്ള കാറ്റിലെന്റ
അത്തറിന്റെ ഗന്ധം ചിതറിയേക്കാം,
പാവകളി തീരുകയാണ്.
ജീവിച്ചിരിക്കേണ്ടതിനുള്ള കാരണം ചോദിക്കാൻ
മരണത്തെ മാത്രമേ മുമ്പിൽ കണ്ടുക്കിട്ടിയുള്ളൂ ..
മുടിയിഴകളിൽ ഒരു തലോടൽ,
നീലിച്ച നെറുകയിൽ ഒരു ചുംബനം.
അത്രമാത്രം...

Comments
Post a Comment