ജനാധിപത്യം

ഒന്നും 
എഴുതുവാൻ
ബാക്കിയില്ലായ്കയിൽ
ഞാനൊരു
ആത്മഹത്യാക്കുറിപ്പ്
എഴുതി.

മരിക്കാത്തതെന്തേയെന്ന്
ചോദിച്ച
വായനക്കാരെ
ഞാൻ
തിരഞ്ഞ് പിടിച്ച്
കൊന്നുക്കളഞ്ഞു.

എനിക്ക്
ആറുമാസം 
തടവുശിക്ഷ.
എന്റെ
പേനക്ക്
ജീവപര്യന്തം.
മരിച്ചവർക്ക് പുനർ ജന്മം.

AD 2040
ജയിൽവാസം തീർത്തിറങ്ങിയ പേന പുറത്തിറങ്ങി ഒറ്റവരിയിൽ  ആത്മകഥയെഴുതി മച്ചിനു മേലെ ഒളിപ്പിച്ചു വെച്ചു.

 ' ജനാധിപത്യം -  നൊസ്റ്റാൾജിയ '

ഡാനി.

Comments

Popular Posts