ഹാസ്യം

1
നിന്നെക്കുറിച്ചോർത്തുള്ള നിദ്ര കളിലാണ് എന്നിലെ ശരിയായ ഞാൻ ജീവിച്ചുത്തീരുന്നത്.

2
സ്വപ്നങ്ങൾ തൂക്കി വിറ്റാൽ സമ്പത്ത് ലഭിക്കുമായിരുന്നുവെങ്കിൽ ഈ ഭൂമി ഇന്നെന്റെ സ്വന്തമാകുമായിരുന്നു.

3
സങ്കടവും സന്തോഷവും ഒരു പോലെ തരുന്നൊരോർമ്മയുണ്ടെങ്കിൽ അത് നീയൊരാൾ മാത്രം നേദിച്ചതാണ്.

4
മഴ നനഞ്ഞ പ്രണയത്തിലൂടെ,
മനസ്സിന്റെ നെരിപ്പോടിൽ,
മഴവില്ലിൻ വർണ്ണങ്ങൾകൊണ്ട് -
മായാത്ത ഓർമ്മകൾ ചാലിച്ചെഴുതിയവളെ,
മറക്കില്ല നിന്നെ ഞാൻ,
മരണത്തിൻ ഇരുൾവഴിയിലും-
മായാതെ കാത്തു കൊള്ളാം,
ഒരു മയിൽപ്പീലിപ്പോലെ....

5
നീ എന്ന  സ്വപ്നം ആകാശത്തോളം വളരുമ്പോള്‍ 
ഞാനെന്ന സത്യം ആഴച്ചുഴിയോളം അധപതിക്കുന്നു .. 
മൂടില്ലാത്താളി പോലെ വളരട്ടെ എനിക്ക് നിന്നോടുള്ള സ്നേഹം .. അതു പടരുന്ന ചെടി പോലെ നശിക്കട്ടേ എന്ടെ  ഈ ജീവിതം ....

6
നീയാകുന്ന ഓർമ്മകളിൽ ജീവിച്ചുത്തീരുവാനായിരുന്നു എന്നും എനിക്കിഷ്ടം.. കാരണം എന്റെ ഓർമ്മകൾക്ക് ജീവനേകിയത്  നീയൊരാൾ മാത്രമായിരുന്നു...

7
ഉറക്കം വരാത്ത രാത്രികളില് എൻ മനസിലൂടെ കടന്നു പോയ ഓര്മകളില് കണ്ണിനു നനവേകി നീ എൻറെ കവിളില്  ഒലിച്ചിറങ്ങിയപ്പോള് എന്റെ നെഞ്ചിടിപ്പ് കൂടി. കുളിരുന്ന മഴയിലും നീയാകുന്ന നക്ഷത്രത്തിൻറെ മധുരമുള്ള കണ്ണുനീർ ഞാൻ സ്വന്തമാക്കി. മാനം തെളിഞ്ഞപ്പോള് ഒരു  വെള്ളി താരം എൻറെ കൈകുമ്പിളിലോട്ട് അടര്ന്നു വീഴും പോലെ എനിക്ക് തോന്നി. ആ നക്ഷത്രത്തെ നെഞ്ചോടു ചേർത്ത് പിടിച്ചു സംസാരികുമ്പോഴും ഹൃദയം പൊട്ടി കരയുകയായിരുന്നു...
ഒരു നിമിഷത്തെക്കെങ്കിലും നിന്നെ എനിക്കു സ്വന്തമാക്കാനായി കഴിഞ്ഞിലല്ലോ .....

8
നിന്നിൽ നിന്നും എന്നിലേക്കുള്ള ദൂരമളക്കാൻ ഇന്നും ഞാനാശ്രയിക്കുന്നത് ഈ എഴുത്തുപേനയാണ്.

9.
ചിറകു വിരിഞ്ഞ ഞാൻ
തേനെടുക്കാൻ പൂവിനടുത്ത് ചെന്നപ്പോൾ,
പൂവിനു  ചുറ്റും പറന്നിരുന്ന
എയ്റ്റ് പാക്ക് ചിത്രശലഭങ്ങൾ മഴപ്പാറ്റയെന്ന് ചൊല്ലിയെന്നെ
മടക്കി വിട്ടു...

10.
നീ തിന്നു  ബാക്കിവെച്ച   ഹൃദയത്തിന്ടെ  പൊറ്റയില്   നിന്നും  രക്തം  ഊര്ന്നിറങ്ങി. ഒടുവില് അതൊഴുകി  കടലിലെത്തി . കടല്ത്തിരകള് ചുവന്നു. മാനം ചുവന്നു. മണല്ത്തിട്ടകളും ചുവന്നു. നേര്ത്ത് വീശിയ കാറ്റില്പ്പോലും  ചോരയുടെ ഗന്ധം  തികട്ടി നിന്നു...
കര പറഞ്ഞു. 
ആഴച്ചുഴിയിലോട്ട്  ഒരു ശരീരം  കൂടി പറന്നിറങ്ങുന്നു... തിര  പറഞ്ഞു ....
ജീവിതത്തെക്കാളു വലിയൊരു വേദന ഈ ബ്രഹ്മത്തിലില്ല.. 
ജീവിതത്തെക്കാളും വലിയൊരു  വേദന  ഈ ചോരച്ചുഴിയില് കാത്തുക്കെട്ടികിടക്കുന്ന മരണം അവനു ഭരമേല്പ്പിക്കില്ല.... 

11.
അന്ധമായി സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും 
സ്വന്തമായി ഒരാളുന്ടെങ്കിൽ തീര്ചയാക്കിക്കൊള്ളൂ... 
ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ നിങ്ങളാണ്.. 

12
പിരിയുന്ന നേരം ഇമ കൊട്ടിയടച്ച് കണ്ണീർച്ചാലുകൾക്ക് അണക്കെട്ടിയത് നിന്നെ ജയിക്കാനായിരുന്നില്ല.. സ്വയം തോറ്റുക്കുത്തുവാതിരിക്കാനായിരുന്നു.

13.
ഉൾച്ചിന്തകൾക്കുറക്കം കല്പിക്കണമെങ്കിൽ ഉള്ളിലെ കാമം കത്തിയെരിയണം.

14.
എന്നിലെ നിന്റെ മുറിവുകളുണങ്ങിയതിന്റെ അടയാളമോ? ഇന്നുമൊന്നുമെഴുതാത്തൊരീയൊരെൻ പേന...!

15.
കരഞ്ഞൊലിച്ചൊരെന്റെ കവിളിൽ നിന്നും
നിന്റെ കല്ലറയിലേക്ക് ഞാനൊരു കനാലു കൂട്ടാം..
ഇനി നീയെന്ന പുഴ തിരിച്ചൊഴുകുക.
ഇവിടെ മരിച്ചത് ഞാനും
മരവിച്ചു പോയതെന്റെ മറുപകുതിയുമാണല്ലോ..!

16
ഇന്നു തിരയുവാൻ ഇടം ബാക്കിയില്ലയെന്നെയെനിക്ക്
കബറിലഴുകിയളിച്ചീടുന്നൊരു നിൻ ഹൃത്തിനിടത്തിലൊഴികെ....

Night_raiN

Danny

Comments

Popular Posts