തിരികെ

ഓർമ്മയുള്ളത് ചില നിമിഷങ്ങൾ മാത്രമാണ്. ഞാനൊരു കാട്ടുവാസിയായിരുന്നു. ചുവന്ന നിറമായിരുന്നു എന്റെ ശരീരത്തിന്. നീണ്ടു വളർന്ന താടിയും മുടിയും ജs പിടിച്ച് കിടക്കുന്നു. എന്റെ തോളിൽ ഒരു കൊച്ചു പെൺകുഞ്ഞുണ്ടായിരുന്നു.

സൂര്യകിരണങ്ങളേൽക്കാത്ത ഉൾക്കാട്ടിനുള്ളിലൂടെ ഞാൻ ആ കുഞ്ഞിനേയുമേറ്റി ആരേയോ ഭയന്നോടുകയാണ്. ഞാനും എന്റെ കൊച്ചു കുഞ്ഞുമല്ലാതെ ആരോക്കെയോ ഇപ്പോൾ ഈ കാട്ടിലുണ്ട്. അവർക്ക് എന്റെ കുഞ്ഞിനെയാണ് വേണ്ടത്.

ഓടിയോടി കിതച്ചു മുട്ടി ഞാനൊരു  കാട്ടുവഴിയിലിരുന്നു. അരികെ, ഒരു പടുകൂറ്റൻ മരത്തിനടുത്ത് ആറടി നീളത്തിൽ ഒരു ശരീരം. രാകി മിനുക്കിയെടുത്ത ഒരു മരപ്പാവയുടെ ശരീരം. അത് മരത്തിലോട്ട് നോക്കി  നിൽക്കുകയായുന്നു. എന്റെ കിതപ്പ് കേട്ടതും അത് വളരെ പതുക്കെ മുഖം തിരിക്കാൻ തുടങ്ങി.  മരപ്പാവയുടെ ശരീരം കന്ടതും ഞാൻ വിയർത്ത് വിറച്ച് തുടങ്ങി. ആ മുഖം സാധ്യമാകും മുൻപെ ഞാൻ  ഒച്ചവെച്ച് കിടക്കയിൽ നിന്നും എണീച്ചു. ഭാര്യ ലൈറ്റ് ഓൺ ചെയ്തു. ഒന്നര വയസ്സുള്ള എന്റെ മകൾ വിരലു ചപ്പിയുറങ്ങുന്നു.

വിയർത്തൊലിക്കുകയാണ്.  ഒച്ച വെച്ച് ഞെട്ടിയുണരുന്ന രണ്ടാമത്തെ സ്വപ്നം. പക്ഷേ ഈ സ്വപ്നം.. എനിക്കുറക്കം വന്നില്ല പിന്നീട്..  കാരണം, എന്റെ തോളിലുണ്ടായിരുന്ന ആ കുഞ്ഞ്....

അളിയനോടു കാര്യം പറഞ്ഞ് അപ്പോൾ ആ നട്ടപ്പാതിരക്കു തന്നെ ബുള്ളറ്റടുത്ത് ഞാൻ തറവാട്ടിലോട്ട് വെച്ചുപിടിച്ചു. അവിടെ അമ്മ തനിച്ചാണ്.

Dany
Nightrain..

Comments

Popular Posts