കബറടക്കം
വൈകുന്നേരം,
ക്കാറ് കണ്ട് ടെറസ്സിന്റെ മണ്ടക്കു കയറിയതാണ്.
മഴ പെയ്തു.
കറുത്ത പൂപ്പലുപ്പിടിച്ച ടെറസ്സിന്റെ പാതിഭിത്തിക്കടുത്ത് മഴവെള്ളം തിങ്ങിക്കെട്ടി.
നീരു വിങ്ങി മുട്ടിയ
കാൽവിരൽത്തുമ്പുക്കൊണ്ട് ഞാൻ തുളക്കുള്ളിൽ വഴിമുടക്കി നിന്ന അഴുക്കുക്കട്ടയെടുത്ത് മാറ്റിയിട്ടു.
ഓരം നിന്ന കൊന്നമരത്തിലെ ഒരില വെള്ളത്തിൽ വീണു.
പിന്നിൽ ഒരു കുമിള പ്രത്യക്ഷപ്പെട്ടു.
2 കുമിള.
3 കുമിള.
4 കുമിള.
ഞാൻ എണ്ണി. 4 കുമിളകൾ.
അവയ്ക്കു പിന്നിൽ 9 കുമിളകൾ.
അതിനും പിറകിൽ നൂറോളം കുമിളകൾ..
ഒന്നിനും കണ്ണും കാതും കൊടുക്കാതെ ഒറ്റയില തുളയിലേക്ക് കടന്നു.
കുമിളകളിൽ ചിലത് പാതി വഴിയിൽ പൊട്ടിപ്പോയി.
ചിലത് കാറ്റെടുത്ത് പോയി.
മറ്റു ചിലത് തുളവരെ വന്നു.
Danny
Kerala.

Comments
Post a Comment