അൾത്താര

നാലുവശവും കരിമ്പടം പുതച്ച കാട്. ഒത്തനടുക്ക് പൊളിഞ്ഞു വീഴാറായ പഴയൊരു പളളി. ഞായറാഴ്ച്ച ദിവസങ്ങളിൽ സന്ധ്യാസമയം കുർബ്ബാന ചൊല്ലുവാൻ മഴക്കാട് കയറുന്ന ഒരു പാതിരിയാണ് ഞാൻ.

പള്ളിയങ്കണത്തിലെ കൽക്കുരിശിനു താഴെ ഒരു തിരി കത്തിച്ച് ഞാനവളുടെ നടപ്പിന്റെ വേഗത കൂടാനായ് പ്രാർത്ഥിച്ചു. അന്നവളുടെ ഇടവും വലവും ആരുമുണ്ടായിരുന്നില്ല. ആ ശൂന്യത, എന്റെ കൈയ്യില്‍ അവളെ  ഏൽപ്പിച്ചു. ഞാനവളേയും കൂട്ടി പളളിക്കുള്ളിൽ പ്രവേശിച്ചു.

അൾത്താരക്കു മേലെ മച്ചിനോടടുത്ത് രണ്ടു മാലാഖമാർക്കിടയിൽ യേശുക്രിസ്തുവെന്നു പേരുള്ള ഒരു മഹത് വ്യക്തിയുടെ ശില്പം മാറാല തുള്ളി കളിക്കുന്ന കുരിശിൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അതിലും താഴെ, തുറന്നിരിക്കുന്ന ഗുഹാക്കവാടം.

അതിനുള്ളിൽ നിന്ന് മുതലയോളം വലിപ്പമുള്ള ഒരു ഓന്ത് ഇഴഞ്ഞു വന്നു. ആ ഓന്ത് അൾത്താരയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചു. കാണിക്ക സ്വീകരിച്ച് അവളുടെ കവിളിലും ചുന്ടിലും തലോടി. ശേഷം, വിശുദ്ധബലിപീഠത്തിൽ ആ പെൺകുട്ടിയെ നഗ്*യാക്കി കിടത്തി.

പൊടുന്നനെ വീശിയ കുന്തിരിക്കപ്പുകയിൽ അൾത്താരമച്ചിലെ രണ്ടു മാലാഖമാർ പറന്നിറങ്ങി, പെൺകുട്ടിയേയും കൂട്ടി ജനാലിലൂടെ ആകാശത്തേക്ക് പറന്നു പോയി. പുക മാഞ്ഞതും ഓന്തിനെ കാണാതായി. അൾത്താരയിൽ ഞാൻ നഗ്*നായി കിടപ്പുണ്ടായിരുന്നു.

Danny
Currrt affair
Night rain

Comments

Popular Posts