ദര്‍ശനം
ആമുഖം
ഉളളറിവുകളുടെ നീററംകകൊളളലുകള്‍ ഒരായുസസിന്‍െറ തീരതത് എരിഞൊടുങുവാന്‍ സമയമായി. ജന്മനക്ഷത്യങള്‍ പ്രാണലിഖിതമെഴുതിയ കൈപപടയില്‍ മണ്ണു,പ്പൊടിഞ്ഞു കൂടിയിട്ടുണ്‍ട്. തേട്ടി വന്ന ഉമിനീര്‍ക്കിനിപ്പ് ഒന്നുമറിയായ്മകളുടെ ഒാര്‍മപ്പെടുത്തലുകളായി കൈവെള്ളയില്‍ വീണു. ആളിക്കത്താനിരിക്കുന്ന മാവിന്‍വിറകുകളില്‍ ആഞ്ഞടിക്കുവാന്‍ പായലു പിടിച്ച മതിലിനപ്പുറംമരണഗന്ധം പേറി കാററ് മറഞ്ഞു നിന്നു. ജന്മജന്മാന്തരങ്ങളുടെ വഴിയന്പലം മാത്രമാണ് ഈ പട്ടട., കൈത്തലം നോക്കിക്കന്ടപ്പോള്‍ കൂട്ടക്കുരുതികളുടേയും കുടിപ്പകകളുടേയുംകറ ഹസ്തരേഖകളായി രൂപപ്പെട്ടിരിക്കുന്നു, അവ വളര്‍ന്നു ശരീരത്തിലെ നീല ഞരന്പുകളെ വരിഞ്ഞുക്കെട്ടും. പിന്നേയും വളര്‍ന്ന് കഴുത്തിലെത്തി ശിരോച്ഛേദം നടത്തുംമുന്‍പെ പ്രാണനില്‍ ആസ്വദിക്കുവാന്‍ ഒരൊററ നിമിഷം ബാക്കി വെക്കും.
അവസാന ജീവവായു നെന്ചാക്കൂട് പൊളിച്ചെടുക്കുന്ന ആ നിമിഷത്തിനു മൃതിയുടെ ലോകത്ത് ഒരു മനുഷ്യായുസ്സിന്‍റെ ദൈര്‍ഘ്യം കാണണം. പാകപിഴവുകളുടെ ശരിതെററുകള്‍ കൂട്ടിക്കുറച്ച് ജന്മമുക്തി കൈവരിക്കേന്ട ആത്മാവിനു അന്നേരം ശരീരം ഒരു ബാധ്യതയായി തീരുന്നു.
അഴുകിയളിക്കുവാന്‍ പോകുന്ന സ്വമുഖം ആരോ വെള്ളത്തുണിയാല്‍ മറക്കവേ പ്രപന്ചത്തിലെ സകല വിഷവും നിറഞ്ഞ വായുവില്‍ ചലനമുള്ള ഒരു മായാക്കണ്ണാടിയായി, മരീചിക പോലെ ഇളകിയിളകി ശുദ്ധപ്രാണന്‍ ഉയിര്‍ത്തെണീക്കും. മാനവരാശിയുടെ മസ്തിഷ്കങ്ങള്‍ അടുത്ത പ്രഭാതത്തിന്ന്‍റെ ചോരക്കറ ധൂര്‍ത്തടിക്കും മുന്‍പെ എനിക്ക് അങ്ങകലെ ഏതെന്‍കിലും ഒരു നക്ഷത്രത്തിലെത്തി ചേരണം. ആരുടേയും കണ്ണെത്താത്തൊരിടത്ത് എവിടെയെന്‍കിലും ഓര്‍മ്മകള്‍ മറവിയുടെ പുതിയ ലോകത്തേക്ക് ഉരുക്കി തീര്ക്കട്ടെ, സ്വയം ജ്വലിച്ചുത്തീരട്ടെ..
കാലാന്തരം, അടുത്ത ജന്മത്തിലേക്കുള്ള മുറവിളിക്കു സമയമാകുന്പോള്‍ ഒളിഞ്ഞിരിക്കണം.
വയ്യ, ഇനി വയ്യ.. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്തുക്കൊന്‍ടിരിക്കുന്ന പാപക്കറകളുടെ വിഴുപ്പ് ചുമക്കുവാന്‍ ഇനിയില്ല.
ദര്‍ശനം
നൂററാന്‍ടുകള്‍ക്കിപ്പുറത്ത് പിന്നേയയും ജീവന്‍റെ തുടിപ്പുകളുന്‍ടായി. പിന്നേയും പതിററാന്ടുകള്‍ക്കു ശേഷം ഭൂമിയില്‍ ചിന്തിക്കുവാന്‍ ശേഷിയുള്ള ഒരിനം ജീവി പ്രത്യക്ഷപ്പെട്ടു. ഒരിക്കലും നശിക്കാതെ പ്രപന്ച സ്യഷ്ടിയെ എങ്ങനെ കാത്തു പരിപാലിക്കാം എന്നതായിരുന്നു അവരുടെ ആദ്യത്തെ കന്ടുപിടിത്തം.
ആയതിനാല്‍ അവര്‍ മനുഷ്യരെ ഭയന്നു. എന്നെന്കിലും ഒരു നാള് മനുഷ്യര്‍ പിന്നേയും ജന്മമെടുക്കുമെന്ന് ഭയന്ന് അവര്‍ മനുഷ്യനെതിരെ പ്രയോഗിക്കുവാനുള്ള പടക്കോപ്പുകള്‍ രാകി മിനുക്കി ഭൂമിയെ പരിപാലിച്ചു പോരുന്നു....................
Dani
With love from Khairthal.

Vazhga Valamdan
ReplyDelete