ജലം

കുടിവെള്ളം വിററു ജീവിക്കുന്ന  ചേട്ടനും അനിയനും പ്ളാററ്ഫോമില്‍ ഓടിക്കളിക്കുകയായിരുന്നു. കീറിപ്പറിഞ്ഞ വേഷമാണെന്‍കിലും കളിചിരികള്‍ നിറഞ്ഞ രന്‍ടു മുഖങ്ങള്‍. ട്രയിന്‍ നിര്‍ത്തിയപ്പോള്‍ ജനല്‍കന്പികളില്‍ കുപ്പി തട്ടി ശബ്ദമുന്ടാക്കി അവര്‍ എന്‍റെ അരികിലും എത്തി. ഇരുപതു രൂപാ മൂത്തവന്‍റെ കൈയ്യില്‍ വെച്ചുക്കൊടുത്തിട്ടാണ് ഞാന്‍ വെളളത്തിനു വില ചോദിക്കുന്നത്.


പച്ഛീസ്,, 25. ഇല്ലാത്ത ഗൗരവം ഉന്ടാക്കി കാണിച്ച് മൂത്തവന്‍ പറഞ്ഞു. അതു കേട്ടതും പൊട്ടിച്ചിരിച്ച അനുജന്‍റെ കാലില്‍ ചേട്ടന്‍ വേദനിപ്പിക്കാതെ ചവിട്ടി. ചിരി നിര്‍ത്താന്‍ സാധിക്കുന്നില്ല. അനുജന്‍ വാ പൊത്തി ചിരി തുടര്‍ന്നു.           

 
ഞാന്‍ ചേട്ടന്‍റെ കൈയ്യില്‍ നിന്നും ഇരുപതു രൂപാ തിരിച്ചു വാങ്ങിച്ചു. കന്ടതും അനുജന്‍റെ മുഖം തണുത്തു വാടി. ചേട്ടന്‍റെ മുഖം കോച്ചിപ്പിടിച്ചു.


ശേഷം ആദ്യം ഒരു പതിനന്ചു രൂപയായും പിന്നീട് ഒരു പത്തു രൂപയായും വില കുഞ്ഞനുജന്‍റെ കൈകളില്‍
കൊടുത്ത് ജലം വാങ്ങി ബാഗില്‍ വെച്ചു. അനിയന്‍ ചേട്ടനെ നോക്കി കണ്ണിറുക്കി. ചേട്ടന്‍ നിര്‍വികാരനായി എന്നെ തന്നെ ഉററു നോക്കി നിന്നു.


ട്രയിന്‍ ചൂളം വിളിച്ചു. തിരിഞ്ഞു നോക്കുന്പോള്‍ കുഞ്ഞനിയനെ പിടിക്കാന്‍ ചേട്ടന്‍ ഓടുകയാണ്. അവര്‍ കളി തുടരട്ടെ.. ഉഡുപ്പി സ്േററഷനു വിട.


ചലിക്കുന്ന ട്രയിനിലിരുന്ന് ഞാന്‍ ബാഗു തുറന്നു നോക്കി. നിറയെ ജലംകുപ്പികള്‍.

Danny.
Udupi.

Comments

Popular Posts