ഈ.മ.യൗ

വളഞ്ഞുക്കുത്തി വളര്‍ച്ച മുരടിച്ച് പോയ എന്‍റെ  അസ്ഥിയുടെ മിനാരങ്ങളില്‍ തണുപ്പുറഞ്ഞൊട്ടുന്നവരേക്കും മഴയേ... നീ പെയ്തുക്കൊള്‍ക. അത്ര നേരത്തേക്കെന്കിലും ഞാനെന്‍റെ എഴുത്ത് തുടരട്ടെ....

ഈ.മ.യൗ

ഉണരാതുറങ്ങാനൊരുങ്ങുന്പോള്‍-
കുറി തച്ചീടുക. ഈ.മ.യൗ.
കുരിശിന്‍റെ കുട വേന്ട.
മാര്‍ബിളിന്‍ കുടി വേന്ട.
അഴുകട്ടെയീ ജഡം ഉറുന്പുകള്‍ക്കായ്..
അവ തിന്നുക്കൊന്ടീ മണ്ണി-
ലൊരു പുല്‍ക്കൊടിയുയിര്‍ക്കും വരേക്കും-
നിങ്ങളോര്‍ത്തു വെക്ക്യ-
മൃതനോട് രണ്ടു വാര അകലെ
അപവാദങ്ങൾ പറഞ്ഞു പരത്താൻ
കുറച്ച് നാട്ടുക്കാരെ വാടകക്ക് വിളിക്കണം.
കരയേന്ടതില്ലാരുമെന്നെയോര്‍ത്ത്,
ഞാന്‍ ചിരിപ്പിച്ചില്ലയെവനേയും ജീവിക്കയില്‍.
ഞാനുമെനാത്മാവും വെള്ളയുടുക്കില്ല.
ചാര്‍ത്തെന്നിലെന്‍റെ പട്ടുക്കുപ്പായം.
പൂവിടേന്ടതില്ലീ മന്ചത്തില്‍,
പൂക്കുടയും താങ്ങില്ലയീമേനി..
കുരിശിന്‍ തണലു വേന്ട,
കുന്തിരിക്കപ്പുകയും വേന്ട,
അഴുകട്ടെയീ ജഡം ഉറുന്പുകള്‍ക്കായ്..
അവ തിന്നുക്കൊന്ടീ മണ്ണി-
ലൊരു പുല്‍ക്കൊടിയുയിര്‍ക്കും വരേക്കും-
നിങ്ങളോര്‍ത്തു വെക്ക്യ-
കഴിയുമെന്കില്‍ മഴ നനയുമൊരു മണ്ണില്‍,
തിരി താഴ്ത്തിയിറക്കയീ ശരീരം..
എല്ലും മുടിയും പെറുക്കിവെക്കേന്ടതില്ലയീ-
കള്ളപ്പണം തിന്നും അരമനപ്പള്ളിയില്‍.
നാലും നാല്പതും നടത്തേന്ടതില്ല.
നാലാള്‍ക്ക് സദ്യ വിളന്പേന്ടതില്ല.
മുക്തിയും വേന്ട. മോക്ഷങ്ങളും വേന്ട.
മുത്താനൊരുങ്ങി വരുന്നവര്‍-
മോന്തി വീണിടുകയും വേന്ട.
ഉരുക്കിയൊഴിക്കേന്ട തിരികളും കണ്ണീര്‍-
പൊഴിക്കയേ വേന്ടയീ പാഴ്മരത്തില്‍..
ഇന്ന്-
നീ കുഴി വെട്ടിയിറക്കിയതെന്‍റെ ശവത്തോണിയല്ല-
ഞാനാകെ പഴിച്ചൊരോരാള്‍ ദുരൂപം.
നീയടച്ചച്ചിട്ടതെന്‍റെ ദേഹ-
മല്ല, ഞാനെന്ന ദുഃഖം.
നീ കരയുകില്ലെന്കില്‍, വെറുക്കയില്ലെന്കില്‍,
ഇനി ഞാനുറങ്ങാം ശാന്തമായി.. അല്പനേര-
മിനി ഞാനുറങ്ങാം ശാന്തമായി..
ഒടുവിലവിടമൊരു മഴ കുത്തിയൊലിച്ചാല്‍,
അറിഞ്ഞുക്കൊള്‍ക. ഞാന്‍ തൃപ്തനാണ്..
തൃപ്തനാണ്. ഞാനീ മരണത്തില്‍ സംതൃപ്തനാണ്....

Danny
With love from khairthal..

Comments

Popular Posts