നിന്‍റെ ഗിത്താറിനാല്‍

I

ഒഴുകി വന്ന ട്രയിന്‍ മെട്രോയിലെത്തി നിന്നു. ഡോര്‍ താനെ തുറന്നു. മദ്ധ്യവയസ്ക്കനായ ഒരു മനുഷ്യന്‍ ഒരു ചുവന്ന ബാഗെടുത്ത് പുറത്ത് വെച്ചു. പുറകെ വന്ന മറെറാരാള്‍ ഒരു ഗിത്താര്‍ കേസും. അവര്‍ ഇരുവരുടേയും തോളില്‍ കൈകളിട്ടുക്കൊന്ട് റൂമി ട്രയിനില്‍ നിന്നും പ്ളാററ്ഫോമിലേക്കിറങ്ങി. കാലത്ത് കഴിച്ച കാവയുടെ ധാരാളിത്തത്തില്‍ ആ മുഖം ചുവന്നു തുടുത്തിരുന്നു. ആരേയും മയക്കുന്ന വശ്യമായ പുന്ചിരിയും. അവര്‍ റൂമിയെ അടുത്തൊരു മരബെന്ചിലിരുത്തി സലാം പറഞ്ഞ് കടന്നു പോയി.

റൂമി സ്വയം ചോദിച്ചു. ''Why am here..? ''

മരിയോസ് റൂമി. ഗിത്താര്‍ ബസ്ക്കര്‍. ലോകം മുഴുവന്‍ തെന്ടിത്തിരിഞ്ഞ് ഇതാ ഇപ്പോള്‍ മാഡ്രിഡില്‍ എത്തിയിരിക്കുകയാണ്. അയാള്‍ തന്നോടു തന്നെ ചിരിച്ചു.

II

തോളില്‍ ഗിത്താറും ബാഗും. മെട്രോ ബില്‍ഡിങ്ങിന്‍റെ ഗ്ളാസ്സ്ഭിത്തിയില്‍ കൈകളൂന്നി അയാള്‍ നടന്നു. വെയില്‍ക്കൊന്ട് വിയര്‍ത്ത റൂമി റോഡരികില്‍ ഒരു കാബിനടുത്തെത്തി. ചെറുപ്പക്കാരനായ ഡ്രൈവര്‍ അകത്തു കയറിക്കോളു എന്നു പറഞ്ഞപ്പോള്‍ റൂമി തന്‍റെ കൈയ്യില്‍ യൂറോ ഒന്നും തന്നെയില്ലയെന്ന സത്യം അയാളെ ധരിപ്പിച്ചു. മുഴുകുടിയന്‍ കൂടിയാണെന്നറിഞ്ഞപ്പോള്‍ ഡ്രൈവര്‍ ശകാരവര്‍ഷം നടത്തി. എന്നാല്‍ റൂമി ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിച്ചു നടന്നു.

കല്ലു പാകിയ തെരുവിന്ടെ ചുമരില്‍ ചാരിയിരുന്ന് റൂമി ഒരു കുപ്പി വെളളം തലയിലൂടെ ഒഴിച്ചു. മുടിയൊന്നു കുടഞ്ഞു. ഇപ്പോള്‍ റൂമിയെ കാണുവാന്‍ യേശുക്രിസ്തുവിനെപ്പോലയുന്ട്. മൈലാന്ചിക്കൂട്ടുള്ള താടിയിലും മുടിയിലും റൂമിയെ കാണുവാന്‍ യേശുക്രിസ്തുവിനെപ്പോലയാണെന്ന് അയാളോട് ആദ്യമായി പറയുന്നത് ലിററയാണ്.

കാബ് ഡ്രൈവര്‍ എന്തോ അസ്വസ്ഥനായി കാണപ്പെട്ടു. അയാള്‍ തന്നോടു തന്നെ കാരണങ്ങളില്ലാതെ സംസാരിച്ചുക്കൊന്ടിരിക്കുകയായിരുന്നു. ആ സ,മയത്താണ് കാതിലോട്ട് ഇന്പമ്മുള്ള ഒരു സംഗീതം ഒഴുകിയെത്തിയത്. അയാള്‍ കാബില്‍ നിന്നും പുറത്തിറങ്ങി നോക്കി. മുഴുകുടിയന്‍ തിരിച്ചു നടന്ന വഴിയുടെ അവസാനത്തില്‍ ഒരു ജനക്കൂട്ടം. ജനക്കൂട്ടത്തിനരികിലെത്തുംതോറും ആ സംഗീതത്തിന്‍റെ ശൃംഗഗര്‍ത്തങ്ങള്‍ കൂടുതല്‍ തെളിമയില്‍ കാതിര്ല്‍ ലയിച്ചു. ഉള്ളിലേക്കു കടക്കുവാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ പക്ഷം അയാള്‍ നിന്ന നിലയില്‍ചാടി എത്തിനോക്കി. മുഴുകുടിയന്‍ ഗിത്താര്‍ വായിക്കുന്നു.

റൂമി സ്വയം മറക്കുന്നു.

III

ഗ്ളാസ്സ് താഴ്ത്തിയിട്ട ടാക്സിഡോറിന്‍റെ ആം റെസ്ററില്‍ ഗിത്താറിന്‍റെ ഹെഡ് സ്റേറാക്ക് തല ചായിച്ചു കിടന്നു. അതില്‍ ആയിരം സൂര്യരശ്മികള്‍ വെട്ടിത്തിളങ്ങി.

''സെന്യോര്‍, നിങ്ങളുടെ പേര്? ''

പുറകെ സീററില്‍ കിടന്നിരുന്ന റൂമി ചുന്ടില്‍ നിന്നും കാവാ ബോട്ടില്‍ നെന്ചോടിറക്കിപ്പിടിച്ച് പേരു പറഞ്ഞു.

''Roomey, Marios Rumi...''

മദ്യം പിന്നേയും ചുന്ട് തേടി.

പ്രഷ്യഡോസ് ഗലിയിലെത്തിയപ്പോള്‍ റൂമി വാഹനം നിര്‍ത്താനാവശ്യപ്പെട്ടു. ഡ്രൈവര്‍ യൂറോ നിരസിച്ചപ്പോള്‍ റൂമി നിര്‍ബന്ധിച്ചില്ല. സലാം പറഞ്ഞ് കാവയും മോന്തി തെ,രുവിലോട്ട് നടന്നു.

വല്ലാത്തൊരു മനുഷ്യന്‍. ഡ്രൈവര്‍  സ്വയം ചിന്തിച്ചു.

സമയം നാലുമണിയോടടുത്തിരുന്നു. നാളുകള്‍ക്ക് മുന്‍പെ ആന്‍റി ഒസ്റെറാരിററി മൂവ്മെന്‍റിന്‍റെ പ്രൊട്ടസ്ററന്‍റ് ക്യാംപ് അക്രമാസക്തമായതുക്കൊന്ട് ഗലികളില്‍ പുതുവത്സരത്തിന്‍റേതെന്ന് തോന്നിക്കുന്ന തിരക്കുകളുന്ടായിരുന്നില്ല.

തെരുവിനോരം നിന്നു വേഷം മാറുന്പോള്‍ ഗലിയിലുന്ടായിരുന്നവരുടെ അത്രയും കണ്ണുകള്‍ റൂമിയുടെ മുതുകിലെ ലോകഭൂപടത്തിന്‍റെ ടാററൂവിലായിരുന്നു.

ആ സമയത്താണ് അതുവഴി വന്ന രന്ടു ചെറുപ്പക്കാര്‍ റൂമിയുടെ ഗിത്താറെടുത്ത് അലോസരമായി താളം സൃഷ്ടിച്ചത്. റൂമി അവരെ നോക്കി  മാന്യമായി ഒന്ന് ചിരിച്ചു. പിന്നീട്.....

IV

ഗലികളില്‍ ജനത്തിരക്ക് അല്പാല്പമായി കൂടി വരുന്നു. എല്ലാവരും സന്തോഷത്തിലാണ്, പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ കാത്തിരിക്കുകയാണ്. അന്നേരം റൂമി കിംഗ് കാര്‍ലോസ് മൂന്നാമന്‍റെ സ്മരണശില്പത്തിനരികുവശം പാര്‍ക്ക് ചെയ്തിരുന്ന സിവില്‍ ഗാര്‍ഡുകളുടെ കാറില്‍ കിടന്നുറങ്ങുകയായിരുന്നു. തിയോഡാര്‍ ചര്‍ച്ചിനു മുന്പില്‍ ഒരു കശപിശ കന്ടപ്പോള്‍ കാറിലുന്ടായിരുന്ന രന്ടു സിവില്‍ ഗാര്‍ഡുകളും അങ്ങോട്ടോടി. എന്നാല്‍ ലഹളക്കാരെ പിന്തിരിച്ച് വിട്ട് തിരികെ നടക്കുന്പോള്‍ കാറു മൂടി നില്‍ക്കുന്ന ജനസാഗരമാണ് അവര്‍ കന്ടത്. അവിടെ കോപ്സ്സിന്‍റെ നിസ്സാന്‍ പട്രോള്‍ കാറിന്‍റെ ബോണററില്‍ കയറിയിരുന്ന് റൂമി തനിക്കേററവും പ്രിയപ്പെട്ട തന്‍റെ സ്വന്തം സ്യഷ്ടിയായ സോംഗ് ഓഫ് ദി ഗോള്‍ഡന്‍ ഡ്രാഗന്‍ പ്ളേ ചെയ്യുന്നു.

അന്തംവിട്ട ഗാര്‍ഡുകള്‍ ഒരുപോലെ കഷ്ടപ്പെട്ടിട്ടാണ് തിരക്കിനുള്ളില്‍ കയറിപ്പററിയത്. റൂമി ഒന്നുമറിയുന്നില്ല. ഗിത്താറെടുത്ത അപരിചിതരുടെ മൂക്കിടിച്ച് പൊളിച്ചതോര്‍ക്കുന്നില്ല. കോപ്സിനോട് കലഹിച്ചതോര്‍ക്കുന്നില്ല. പോലീസിയ വാഹനത്തിന്‍റെ മുകളില്‍ കയറിയിരുന്ന് സംഗീതം പൊഴിക്കുന്നതിന്‍റ ഭവിഷത്തുകളെക്കുറിച്ചോര്‍ക്കുന്നില്ല. അയാള്‍ ഈ നിമിഷത്തില്‍ വിശ്വസിക്കുന്നു. ഈ നിമിഷത്തില്‍ ജീവിക്കുന്നു. പറയുവാന്‍ വൈകാരിക ബന്ധങ്ങളും ചെയ്തു തീര്‍ക്കുവാന്‍ യാതൊരു കടമകളും ഇല്ലാത്തവര്‍ അങ്ങനെയല്ലേ?

ഒരു വശീകരണമന്ത്രം പോലെ  റൂമിയുടെ സംഗീതം ജനങ്ങളെ നിശ,ബ്ദരാക്കുന്നു. സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്ടെ വിരലുകളെന്ന പോലെ  അയാളുടെ ഇടം കൈവിരലുകള്‍ ഗിത്താറിന്‍റെ ഫ്രെററ് ബോര്‍ഡില്‍ ഓടിക്കളിക്കുന്നു. നീളമുള്ള വലംകൈ വിരല്‍ നഖങ്ങള്‍ സ്ട്രിങ്ങുകളില്‍ ധ്യാനോത്മുഖമായ താളം സൃഷ്ടിക്കുന്നു. താളത്തിനനുസരിച്ച് തല വെട്ടുന്പോള്‍ ചെന്പന്‍ മുടി പാറിപ്പറക്കുന്നു.

ഒടുവില്‍ സെക്കന്‍റ് ഫ്രെററിലെ ഹൈ പിച്ച് E-സ്ട്രിങ്ങ് പുള്‍ ഓഫ് ചെയ്തുക്കൊന്ട് റൂമി വായനയവസാനിപ്പിച്ച് തന്‍റെ പൂച്ചക്കണ്ണുകള്‍ തുറന്നു. ചുററും കൂടി നിന്നവര്‍ അല്പനേരം സ്തബ്ധമായി. അതിനുശേഷം ഹര്‍ഷാരവം മുഴക്കി. കരഘോഷം. ഒരു വിരലില്‍ തുടങ്ങി അന്ചു വിരലില്‍ പെരുത്തു കയറി പിന്നേയും ഒരൊററ വിരലിലേക്ക് മടങ്ങി വരുന്ന മഴയുടെ സംഗീതം. കോപ്സ് അയാളെ വെറുതെ വിട്ടു.

പലരും റൂമിയോട് ചേര്‍ന്നു നിന്നു ഫോട്ടോ പിടിച്ചു. രാത്രിയിലെ പാര്‍ട്ടിക്ക് ക്ഷണിച്ചു. മ,ത്തു പിടിക്കുവോളം കാവ മോന്തുവാനുള്ള യൂറോയും ലഭിച്ചു. എന്തെല്ലാം..... തിരക്കൊഴിഞ്ഞപ്പോള്‍ അയാള്‍ ഗിത്താറും തോളിലിട്ട് അലക്ഷ്യമായി നടന്നു. നേരം ഇരുട്ടായി തുടങ്ങിയിരുന്നു.  അപ്പോഴാണ് ആരോ ഒരാള്‍ പുറകില്‍ നിന്നും ശക്തമായി തള്ളിയത്.

V

കുപിതനായി പുറകിലോട്ട് തിരിഞ്ഞ റൂമിയുടെ ചുന്ടില്‍ ചുന്ടടുപ്പിച്ച് അവള്‍ അയാളെ കീഴ്പ്പെടുത്തി. സ്വയമറിയാതെ അടഞ്ഞ കണ്ണുകള്‍ തുറക്കുന്ന മാത്രയില്‍ കാവാ ബോട്ടിലും താഴെ വീണുടഞ്ഞു. ആ ഞെട്ടലില്‍ അവള്‍ റൂമിയുടെ ചുന്ടില്‍ നിന്നും തന്‍റെ ചുന്ടുകള്‍ വേര്‍പ്പെടുത്തി. ലിററ. ,മാഡ്രിഡിലെ വില കൂടിയ വേശ്യകളിലൊരുവള്‍.

ലിററ. മുപ്പത്തിയാറു വയസ്സിലും ശരീരം ഉടയാത്തവള്‍. അവള്‍ റൂമിയുടെ ശരീരത്തില്‍ ചാടിക്കയറി അയാളുടെ കഴുത്തിനു പുറകെ അമര്‍ത്തിയുഴിഞ്ഞ് ആ ചുന്ടുകള്‍ മൊത്തിവലിച്ചു. അന്നേരം അയാള്‍ അവളുടെ മുടിയിഴകളില്‍ തലോടി.

'' hola amigo.. Como stas..?? '' ലിററ ചോദിച്ചു.

റൂമി ഒന്നാലോചിച്ചു. പിന്നീട് കുസൃതി നിറച്ച കണ്ണുകളോടെ പറഞ്ഞു.

'' whn ho..''

ഭാഷ മനസ്സിലാകാതെ ലിററ അന്തം വിട്ടു നിന്നപ്പോള്‍ റൂമി പൊട്ടിച്ചിരിച്ചു. തന്‍റെ സ്പാനിഷിലുള്ള ചോദ്യത്തിന് ചൈനീസിലാണ് മറുപടി കിട്ടിയതെന്നറിഞ്ഞപ്പോഴാണ് റൂമി കഴിഞ്ഞ എട്ടു മാസത്തോളം ലെഷനിലായിരുന്നുവെന്ന് അവള്‍ മനസ്സിലാക്കിയത്.

''esto bein.. '' സുഖം. നിനക്കു സുഖം തന്നെ??  അവള്‍ റൂമിയുടെ മൂക്കിനൊരു കടി കൊടുത്തു.

യൗവ്വനം കത്തി നിന്നിരുന്ന സമയത്ത് ഒരു തവണയെന്കിലും കൂടണയമെന്ന് റൂമി ആശിച്ചു. ലിററയെ കന്ടുമുട്ടിയത് വലന്‍സിയയില്‍ വെച്ചായിരുന്നു. അദ്ധ്വാനത്തിന്‍റെ പ്രതിഫലം ചോദിച്ചപ്പോള്‍ റൂമി കൈ മലര്‍ത്തി പൊട്ടിച്ചിരിച്ചു. കോപംക്കൊന്ട ലിററ റൂമിയുടെ അക്കൗസ്ററിക്ക് ഗിത്താര്‍ കൈമുതലാക്കി. എന്നാല്‍ അവസാനമായി തന്‍റെ  ഗിത്താര്‍ പ്ളേ ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ അവള്‍ വഴങ്ങി. റൂമി അവള്‍ക്കു വേന്ടി മാത്രമായി വായിച്ചു. അതിനൊടുക്കം അവള്‍ അവന്‍റെ ശരീരത്തിനും വഴങ്ങി.

എല്ലാ വര്‍ഷാവസാനവും അവളെ കാണുവാന്‍ റൂമി മാഡ്രിഡിലെത്തുന്നു. ആഘോഷങ്ങളുടെ രാത്രിയില്‍ അവളുടെ കൈ പിടിച്ച്  പുലരുവോളം നടക്കുവാന്‍..

VI

നേരം ഇരുട്ട് കുത്തി. ഗലികളെല്ലാം സജീവമായി. എങ്ങും വര്‍ണ്ണാലന്കാരങ്ങള്‍. ലിററ റൂമിയേയും കൂട്ടി ക്യാപ്പിററല്‍ മാളിലെ ഫോര്‍ത്ത് ഫ്ളോറിലുള്ള കിസ്സിംഗ് റൂമിലെത്തി. മങ്ങിയ നീലവെളിച്ചമ്മുള്ള ഭിത്തിയോട് ചാരിനിന്ന് അവള്‍ റൂമിയോട് ചോദിച്ചു.

''so.... എനിക്ക് വേന്ടി നീ ഇന്ന് എന്ത് പ്ളേ ചെയ്യുന്നു. ?? ''

ലഹരിയില്‍ പാതിയടഞ്ഞ കണ്ണുകള്‍ തുറന്ന് റൂമി ലിററയെ നോക്കി.

'' not for you... Just for myself.. Today you are my instrument. And Your veins are the strings..''

അന്തമില്ലാത്ത ചിരി. അതില്‍ അവളും പന്കു ചേര്‍ന്നു. ആഹ്ളാദം മൂത്തപ്പോള്‍ ഷാംപയിന്‍ ബോട്ടില്‍ നിലത്തു വീണുപ്പൊട്ടി. ലിററ അയാളുടെ കൈ പിടിച്ച് അവിടെ നിന്നും ഇറങ്ങിയോടി. ചിരിച്ചുല്ലസിച്ചുക്കൊന്ട് ഓടിയോടി അവര്‍ പുവേര്‍ട്ട സ്ക്വയറിലെ ബെല്‍ ടവറിനടുത്തെത്തി, കിതച്ചുക്കൊന്ട് പരസ്പരം നോക്കി. ലിററ കണ്ണിറുക്കി ഒരു പുന്ചിരി പൊഴിച്ചു.

ആ നിമിഷം ബെല്‍ ടവറിലെ വെളിച്ചമൊഴികെ ബാക്കി എല്ലാ വിളക്കുകളും അണഞ്ഞു.

നിശബ്ദതയില്‍ പന്ത്രന്ടു തവണ മണിനാദം മുഴങ്ങി.

തദ്ദേശിയര്‍ കൈയ്യില്‍ കരുതിയിരുന്ന ഭാഗ്യത്തിന്‍റെ പന്ത്രന്ടു മുന്തിരിപ്പഴങ്ങള്‍ ഓരോ മണിയോടൊപ്പം കഴിച്ചു.

പന്ത്രന്ടാം മണിയില്‍ അണഞ്ഞ വിളക്കുകള്‍ മിന്നിയെരിഞ്ഞു.

ആകാശത്ത് കണ്ണന്ചിപ്പിക്കുന്ന വര്‍ണ്ണവിസ്ഫോടനങ്ങള്‍.

എല്ലാവരും ഉച്ചത്തില്‍ ഏററുവിളിച്ചു.

'' feliz ano neuvo.... ''
Happy Newyear...

ആ ആരവങ്ങള്‍ക്കും ബഹളത്തിനുമിടയില്‍ ഒരു മൗനമുന്ടായിരുന്നു. ആ മൗനം രന്ടു ചുന്ടുകളില്‍ മാത്രമായിരുന്നു. ആ ചുന്ടുകള്‍ ഒന്നിനൊന്ന് ചേര്‍ന്നിരുന്നു. ലിററയും റൂമിയും.. ഒരര്‍ത്ഥത്തില്‍ ധ്യാനമായിരുന്നു ആ ചുംബനം. കണ്ണുകള്‍ അടഞ്ഞിരുന്നു. ശരീരം അയഞ്ഞിരുന്നു. ഗലിയില്‍ നടമാടിയിരുന്ന ആയിരം ചുംബനങ്ങളില്‍ ഒന്നു മാത്രമായിപ്പോയതിനാല്‍ ആര്‍ക്കും ആ ചുംബനത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിച്ചില്ല.

പുലര്‍ച്ചെ മൂന്നുമണി വരെ മാഡ്രിഡിലെ ഗലികളില്‍ മത്തു പിടിച്ച്  അവര്‍ നടന്നു. അന്നേരമെല്ലാം ആ ഗിത്താര്‍ ലിററയുടെ തോളിലായിരുന്നു. ഓര്‍മ്മകളുടെ കുത്തൊഴുക്കില്ല. ഭാവിയുടെ ആകുലതകളില്ല. ശരിതെററുകളുടെ ന്യായവാദങ്ങളില്ല. ഒഴുകിയൊഴുകി ജീവിക്കുന്ന രന്ടു പേര്‍. ലിററ.. റൂമി.. അവര്‍ക്കിടയില്‍ ആഹ്ളാദം മാത്രം. ആഘോഷം മാത്രം.

Life should be like this. It should fly.. Anyway it has to move on. So, let it go free.. Free like a kite. Which lost its control..

VII

പകല്‍ വെളിച്ചത്തില്‍ ലിററ സ്വന്തം മുറിയിലെ ബെഡില്‍ നിന്നും കണ്‍ചിമ്മിയുണര്‍ന്നു. അവള്‍ക്കു വേന്ടിയുള്ള ഹോട്ട് ചോക്ലെററും ചുറോസും ടേബിളില്‍ തയ്യാറായി ഇരിപ്പുന്ടായിരുന്നു. അരികെ ഒരു വൈററ് പേപ്പറും..

''Te amo.. ''
Love u..
''Te echo de menos ''..
Miss u..
''Adios.. ''
Bye..

അവള്‍ ബെഡ്ഷീററുക്കൊന്ട് മേനി മറച്ച് കണ്ണാടിയുടെ മുന്പിലെത്തി. പിന്നീട്  നഗ്നയായി. ഇടത്തു മാറിടത്തിനു താഴെയായി കണ്ണുകള്‍  പായിച്ചു. അവിടെ ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പെ പതിച്ച ഒരു  ഗിത്താറിന്‍റെ പച്ചയുണ്ടായിരുന്നു...

എല്ലാം നിന്‍റെ ഗിത്താറിനാല്‍...

Estas Tonne😘


Danny

Bangalore
______________________________


Comments

Popular Posts