മരുഭൂമിയിലേക്കുള്ള വഴി
കൈര്‍ത്തല്‍. കൈര്‍ത്തല്‍.. കൈര്‍ത്തല്‍... ഇപ്പോഴും ഈ സ്ഥലപ്പേര് ഉരുവിട്ടുക്കൊന്ടിരിക്കുകയാണ്. മൂന്നു ദിവസമായിട്ടും ഹൃദിസ്ഥമാകുന്നില്ല. മരുഭൂവിലെ മഴ കാണാനിറങ്ങി പുറപ്പെട്ട് ഒടുവില്‍ ആരവല്ലി നിരകള്‍ക്ക് താഴെ കൈര്‍ത്തല്‍ എന്നൊരു കൊച്ചു ഗ്രാമത്തിലെത്തിപ്പെട്ടിരിക്കുന്നു.
കൊച്ചുക്കുട്ടികളെ വെച്ച് ചെയ്യാവുന്ന ഏററവും വലിയ കച്ചവടമാണ് വിദ്യാഭ്യാസം. ആ കച്ചവടക്കണക്കിലെ ഒരംഗമാണ് ഞാനിപ്പോള്‍. ഞാനൊരു മാഷാണ്. ഇതൊരു കച്ചവടവും. പക്ഷേ എന്തോ ഇവിടെ ഈ കച്ചവടത്തിന് നേരിന്‍റേയും നന്മയുടേയും ഒരു ചുവയുന്ട്. തുടരണം.. യതിചരിതമാണ് വായിച്ചുക്കൊന്ടിരിക്കുന്ന പുസ്തകം. അന്ചു പേജു വായിച്ചാല്‍ അതിലൊന്നു പോലും വാര്‍ത്തെടുക്കുവാന്‍ സാധിക്കാതെ പോകുന്ന മനശാസ്ത്രലോകത്തിന്‍റെ മായാനിഗൂഢതകള്‍. ഹാഡ്ഡ്ലി, ഡെക്കാര്‍ട്ട്, യുങ്ങ്, ഫ്രോയ്ഡ്... പരിചയപ്പെടുന്നതേയുള്ളൂ..
സ്വന്തമായി കിട്ടിയ ഒരു കയറുക്കട്ടിലില്‍ ഇന്നലെ സുഖമായി കിടന്നുറങ്ങി.
നിദ്ര.
മനസ്സ് ശാന്തമല്ല. എന്നാല്‍ പ്രളയത്തിലുമല്ല. കാത്തിരിക്കാം.. ആഗ്രഹങ്ങള്‍ ഇല്ലാതാകുകയും ദുഃഖങ്ങള്‍ അവസാനിക്കാത്തതുമായ ഒരു ജീവിയാണ് മനുഷ്യന്‍. ചോദ്യങ്ങള്‍ തിങ്ങി നിറഞ്ഞ് മനസ്സ് വീര്‍പ്പുമുട്ടുന്പോഴെല്ലാം ഉത്തരങ്ങള്‍ തേടി ഷൗക്കത്തേട്ടനെ സമീപിച്ചാല്‍ മൂപ്പരു പറയും.. മനുഷ്യനായിപ്പോയില്ലേ എന്ന്.. ആഗ്രഹങ്ങളടങ്ങുന്നില്ല. ഋതുക്കളെപ്പോലെ വന്നണഞ്ഞുക്കൊന്ടിരിക്കുന്നു. അതിനു പുറകെയാണ് ഇപ്പോള്‍ സന്ചാരം. മനസ്സില്‍ ആഗ്രഹങ്ങള്‍ ഒന്നും ഇല്ലാതിരിക്കുന്നതിലും നല്ലതല്ലേ ഏതെന്കിലും ആഗ്രഹങ്ങല്ള്‍ക്ക് മനസ്സ് കാംക്ഷിക്കുന്നത്. എല്ലാ ആഗ്രഹങ്ങള്‍ക്കും എന്‍റെ ദുഃഖങ്ങള്‍ക്കും അറുതി വരുന്നത് സുദീര്‍ഘമായ യാത്രകളിലാണ്. അറിഞ്ഞും അറിയാതേയും വീട്ടുക്കാരെയെല്ലാം വെറുപ്പിച്ച് ബാഗൊതുക്കുന്‍പോള്‍ അമ്മയുടെ ഒരുത്തുള്ളി കണ്ണീരും അതിലിടം പിടിക്കുന്നു. ആ ഒരു ഭാരം മാത്രമാണ് രാത്രയിലുടനീളം മനസ്സിലുന്ടാവുക.
യാത്രയുടെ ലക്ഷ്യസ്ഥാനത്തിലുപരി യാത്രയാണ് എനിക്ക് പ്രിയന്‍കരം. ഒരോ യാത്രയിലും അലിഞ്ഞുത്തീര്‍ന്ന് സ്വയം നഷ്ടപ്പെടുന്‍പോള്‍ മനുഷ്യനാണെന്ന അഹന്തയും അതിനോടൊപ്പം ഇല്ലാതാകുന്നു. ഭൂലോകം കന്ടു മടങ്ങാന്‍ വിധിക്കപ്പെട്ട പ്രാണന്‍റെ ഒരംശം.. ഒരതിഥിയെപ്പോലെ.. അത്രയൂള്ളു.. അത്രയേ ഉള്ളൂ ഓരോ ജീവനും..
ഗ്വാളിയോര്‍ കടന്നു. ആഗ്ര.. മഥുര. മഥുരയിലാണ് ഇറങ്ങേന്ടത്. മൂന്നു നാള്‍ ട്രയിനിലായിരുന്നു. തിക്കും തിരക്കുമ്മുള്ള കംപാര്‍ട്ട്മെന്‍റിന്‍റെ ഒരു വിന്‍ഡോ സീററില്‍ ബാഗും ഗിത്താറും പിന്നെ ഞാനും.. പലരേയും ചിരിച്ചു. സംസാരിച്ചു. പരിചയപ്പെട്ടു. ഒത്തിരി ആളുകള്‍ കടന്നു വരുന്നു.. പോകുന്നു. ഞാന്‍, ഞാനെന്ന ചിന്ത മാത്രം സ്ഥായിയായി ശേഷിക്കുന്നു.
മല തുളച്ചു പണിത ഗുഹകള്‍. മലന്‍ചെരിവുകള്‍ ചേര്‍ത്തു വെച്ച പാലങ്ങള്‍. അന്ചഴിയുള്ള വിന്‍ഡോ സീററിലൂടെ ചുടുക്കാററ് അടിച്ചുക്കൊന്ടിരുന്നു. ട്രയിന്‍ പഴുക്കുന്നു. ഇന്ന് ഉള്ളം പൊള്ളുന്നില്ല. ഇനിയങ്ങോട്ടും പൊള്ളാതിരിക്കട്ടെ. രന്ടു വശങ്ങളിലും തരിശായി കിടക്കുന്ന ഭുമിയാണ്. എവിടെയെല്ലാമോ ഒററ മരങ്ങള്‍ കാാണപ്പെട്ടു. തണല്‍മരങ്ങള്‍.. ഇനി അവയും നശിക്കും. എല്ലാം നശിക്കും. നശിച്ചു തീര്‍ന്ന ഒരു ഭൂമിയുടെ മുകളില്‍ നിന്ന് മനുഷ്യന്‍ മനുഷ്യനെ തന്നെ വെല്ലുവിളിക്കും. ആയുസ്സുന്ടെന്കില്‍ അല്പം നാള്‍ക്കൂടെ ആര്‍ക്കും ഉപദ്രവമില്ലാതെ ജീവിക്കണമെന്നാഗ്രഹമുന്ട്.
എല്ലാം കടന്നൊടുവില്‍ ഇതാ ഈ യാത്ര തീരാന്‍ സമയമാകുന്നു. യാത്രയിലെ അവസാനരാത്രി യില്‍ നാസിക് ജംക്ഷനില്‍ നിന്നും ട്രയിനെടുക്കുന്‍പോള്‍ ഇരുട്ടായി തുടങ്ങിയിരുന്നു. ബാഗ് തലയണയാക്കി ഗിത്താറും കെട്ടിപ്പിടിച്ച് അകലെ കരിനീലാകാശത്തേക്ക് നോക്കി ഒരുപാടു നേരം കിടന്നു. ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ തിളക്കമാണ്.. മനുഷ്യരെപ്പോലെ.. ഗാഢനിദ്രയുടെ തണുപ്പ് പററും വരെ അവ ജനലഴികള്‍ക്കപ്പുറം എന്‍റെ കൂടെ യാത്ര തുടര്‍ന്നു.
ഒടുവിലെപ്പോഴോ പാളം മാറി ഉറക്കമൊന്നു തെററിയപ്പോഴാണ് നക്ഷത്രങ്ങളില്ലാത്ത ആകാശം കന്ടത്. എന്തോ.. ചെറിയൊരു വിഷമം. തനിച്ചായതു പോലെ..
കൂട്ടിനാരുമില്ലെന്കിലും വിഷമിക്കേന്ട കാര്യമില്ലല്ലോ.? എല്ലാവരും തനിച്ചല്ലേ.? അതെ. എല്ലാവരും തനിച്ചാണ്. ഈ ഞാനും തനിച്ചാണ്.
-------------------------------
A sheet from diary..
Danny
With love from Khairthal

Comments
Post a Comment