ജീവിതം
ജീവിതം
ഭ്രൂണം:
പുഴുവായി വളര്ന്നു ചിത്രശലഭമാകുവാന് കൊതിക്കുന്ന
ആത്മാവിൻറെ ആദ്യാവസ്ഥ..
അമ്മയുടെ അടിവയറിനുള്ളില് കാലടിച്ച്,
തുടയിടുക്കിലൂടെ രക്തവര്ണ്ണത്തില് കരഞ്ഞിറങ്ങി..
ചിരിക്കാതിരുന്നത് പൊയ്പ്പോയ ജന്മങ്ങളിലെ വേദന
ഉറയ്ക്കാത്ത കണ്ണിമകളില്-
മുഴച്ചുനിന്നത് കൊണ്ട്ത്ത ന്നെ.. -തീർച്ച
പിച്ചവെച്ചു നടന്ന കാലുകള് പത്തായപ്പുരക്കു പിന്നിലെത്തി.
കരിക്കട്ടക്കൊണ്ട് കലാകാരാനാകാനുള്ള ആദ്യശ്രമം ചുമരില്..
മുത്തുമണി കോർത്ത സ്ലേറ്റില്,
കള്ളിച്ചെടിയുടെ തണ്ടും കളറുപെന്സിലും കൊണ്ട്,
മാത്രാഭാഷയില് ഹരീശ്രീ: അ:
ആദ്യത്തി ൻറെ അ:
അന്ത്യത്തിൻറെ അ:
ഒന്നാം മരണം- നിഷ്കളങ്ക തയുടെ മരണം!!!
യൗവ്വനം-
ക്രോ ധത്തി ന്ടെ അക്ഷരമാലയില് പഠിച്ചെടുത്ത
വിലക്കപ്പെട്ട വാക്കുകളുടെ
ഉച്ചാരണശുദ്ധി മാറ്റുരക്കപ്പെടുന്നു..
ആകാശമേഘങ്ങളോട്ടും മേലെ ഊതിവിടുന്ന
കാളക്കൂടത്തിൻറെ ആവിപ്പുക..
വളര്ച്ചയില് കാമത്തിനടിമപ്പെട്ട്,
കിട്ടാവുനനിടത്തോളം പെണ്ണുങ്ങളുടെ
മാറും മധുരവും നുകരും..
കാമക്രോധവികാരങ്ങളാല് ദേശാടനപക്ഷിയാകുന്ന യൗവ്വനം.
ഒരുനൂറുചുണ്ടുകള് മുത്തിയ ചുണ്ടിലും,
ഉമിനീരിൻറെ കയ്പ്പുതുള്ളികള്-
ഉരുക്കിയൊഴിക്കുവാനുള്ള തിടുക്കം.
അനുരാഗം മുളപ്പോട്ടെണ്ടിടത്ത്,
അപരാധത്തിൻറെ നഖക്ഷതങ്ങള്..
അനുഭാവികള്ക്കു ആലിംഗനം..
അമ്മയുടെ കണ്ണീര്പ്രാര്തനക്ക്
സ്വപ്നങ്ങള് പണയം വെച്ചൊരു പെണ്‍ക്കുട്ടി.
ആദ്യരതിമൂര്ച്ച ആഗ്രഹിച്ച്
നോമ്പു നോറ്റു വന്ന പെണ്‍ക്കുട്ടി.
വിയർപ്പൊട്ടിയ തന് തലമുടിയില്,
ലാള ന പെയ്യേണ്ട കരങ്ങള്ക്കു പകരം
കണ്ണീരൊട്ടിയ തലയണ,
ചേർത്തുവെച്ചുറങ്ങുന്ന പെണ്‍ക്കുട്ടി.
രണ്ടാം മരണം - കാമത്തിൻറെ മരണം!!!
തിരിച്ചറിവ്:
കാണാക്കാഴ്ച്ചകള് കണ്ടുമടുത്തിട്ടും,
കരിമേഘങ്ങളില് ചുമലരശ്മികള് നാവുനീട്ടുമ്പോള്,
സശ്രദ്ധയോടെ ആളൊഴിഞ്ഞ കടല്ത്തീരത്തോട്ട്..
സൂര്യനെ മരണത്തിലോട്ടു തള്ളിവിട്ട്,
ചന്ദ്രനു വേണ്ടി ആകാശത്തോട്ടു-
ചുവന്ന കണ്ണുകളുടെ നെട്ടോട്ടം..
കൊടിയ ബ്രാൻഡ്കള്ക്കോടുവില് വില കുറഞ്ഞ വിഷവീര്യമ്മുള്ള
ലഹരിയുടെ ധ്യാനത്തില് സ്വന്തം ഉച്ചിഷ്ടത്തി ല്
നീരാട്ടും.. നിദ്രയും..
മൂന്നാം മരണം - വ്യക്തിത്വത്തിൻറെ മരണം!!!
പേറ്റുനോവിൻറെയും നിത്യകന്യകയുടെയും ശാപമേറ്റ് വാങ്ങി,
ഒരിക്കലും മടങ്ങിവരുവാനാകാതത്ത്രയും ദൂരത്തോട്ട് അലച്ചില്..
ഒടുവില് എങ്ങുനിന്നോ അയക്കുന്ന ഒരു കമ്പിയില്-
ചോര കൊണ്ട് പശ്ചാത്താപത്തിൻറെയും മാപ്പുകേഴലിന്റെയും നിലവിളികള്..
വെള്ളവസ്ത്രത്തില് ശരീരം പുതച്ചു നടക്കുന്ന പത്നിയുടെ ജപം കൊണ്ട് മാത്രം-
വിദൂരതയില് ഒരു സുഖമരണം.
തിരോധാനത്തിൻറെ തിരശില മരണം..
നാലാം മരണം - മഹാ നിദ്ര !!!
ആവർത്തിച്ചാവര്ത്തിട്ടും ദൈവത്തിനു മടുപ്പ് വരാതെ,
ആവര്ത്തി ക്കപ്പെടുന്ന ഒരു മനുഷ്യജീവിത ത്തിൻറെ അന്ത:സ ത്ത
ഇവിടെ ഇനിയും തുടരുന്നു...............

Comments
Post a Comment