അക്ഷരപ്പൊട്ടന്‍
ഒരിടത്ത് ഒരു എഴുത്തുക്കാരനുണ്ടായിരുന്നു..
അവൻ എഴുതിയതിലെല്ലാം അപൂർണതകൾ നിറഞ്ഞു നിന്നു.
അവനെഴുതിയ വാക്കുകളില് കണ്ണുനീർത്തുള്ളികള് കണം പറ്റിക്കിടന്നു..
നാള്ക്ക്നാള് കഴിയുംന്തോറും വടിവുകളിലെ ചോരക്കറ തവിട്ടു നിറമായി രൂപാന്തരപെട്ടുക്കൊണ്ടിരുന്നു.
ആ അക്ഷരങ്ങളില് ആരുടെയൊക്കെയോ പേകിനാവുകളും പൊയ്ക്കൂത്തുകളും നടമാടി.
എല്ലാം അപൂർണം, വ്യക്തതയിലായ്മ ..
അവയെല്ലാം ചിറകു കിനിക്കും മുന്പേ അന്ത്യം കണ്ടു.
എന്നിട്ടും പേനാത്തുമ്പിലെ അക്ഷരങ്ങള് മടിച്ചില്ല.
കൈതണ്ടയിൽ നിന്നും വാർന്നൊലിക്കുന്ന രുധിരാംശം കണക്കേ മഷിയുടഞ്ഞു വീണു.
ആ മഷിയില് മേഘം ഇരുണ്ടു പെയ്ത മഴയില്, ജീവിതവും പാതിയാക്കി അവൻറെ എഴുത്തുകളെ പോലെ അപൂർണതകളും ദുരൂഹതകളും നിറച്ചു വെച്ച് അവൻ എങ്ങോട്ടോ പോയി.
Night_raiN

Comments
Post a Comment