നിനക്കാത്ത നേരം
നിനക്കാത്ത നേരം...
നിനക്കാത്ത നേരം,
നിഴലായി മാഞ്ഞു നീ..നിലക്കാത്തന്തെയ്ന്തെയ് ഇനിയുമെൻ
നീര്കണങ്ങൾ..
നിനക്കെന്തു വേണം
നിലാവിൻറെ മുത്തേ..??
നിറയുന്നു നെഞ്ചം
നിൻ ചിന്തയില്..
നീയില്ലയിൽ ഞാനില്ലമേൽ,
നിൻ നൊമ്പരം-
നീര്മഴത്തുള്ളിയിൽ പോലും.
നിറമാകുമീ
നിന്നോർമകൾ,
നീലോൽപലമാകും -ഇന്നെൻ മലർവാടിയില്.
പൂ വിരിഞ്ഞ രാവ്,
പുലരാതിരുന്നുവെങ്കില് -കോടി
പൂക്കളാൽ,
പുണരാം ഞാനെൻ-
പൂത്തുമ്പിയെ..
പൂത്തുലഞ്ഞ പുണ്യം നീ
പ്രാവ് പോൽ പറന്നു.
തൂവലായ് പൊഴിഞ്ഞൊ ..??
പൊലിയെ നെഞ്ചം മൂകമായ്.. എന്നും-
പൂജിച്ചിടാം നിന്നെ ദേവിയായി.. മാറിൽ-
പൂച്ചെന്ടുമർപ്പിക്കാം കാണിക്കയായ്..
സഖി നീ.. മനസ്സിൽ, ഒരു പൊൻ ദീപമായ്..
കാത്തിരിക്കാം കണ്ണേ,
കനലായ് അടങ്ങുവോളം..
കണ്‍ തുറക്കുമോ നീ ..?
കണിയായ് കനവിൽ വിരിയുമോ ..??
കാറ് വീഴും നേരം,
കളിവാക്കുമായെൻ ചാരെ,
കൂട്ടിനെത്താമോ നീ
കരളേ.. കലമാൻ മിഴിയുമായ്..??
കാതോരം നിൻറെ കാലൊച്ച രാഗാർദ്രമായ്..
കവിളോരം നിൻ കാർക്കൂ ന്തൽ സാന്ത്വനമായ്..
സഖി നീ.. മനസ്സിൽ.. ഒരു വെണ്‍താരമായ്..
Night_raiN

Comments
Post a Comment