രാമനാമം ഉരുവിടുന്ന കടൽത്തീരം
രാമനാമം ഉരുവിടുന്ന കടൽത്തീരം

ഒരു മനുഷ്യൻ സ്വന്തം ഉള്ളിലേക്ക് ഉൾവലിയുമ്പോള് ശരീരതിനുണ്ടാകുന്ന ചലനമാണ് യാത്ര. എങ്ങുനിന്നും തുടങ്ങാതെ എങ്ങും അവസാനിക്കാതെ ആ യാത്ര മരണത്തിൽ വഴി മുട്ടുന്നു.
ഒന്നിനും വേണ്ടിയാകുന്നില്ല ഓരോ യാത്രയും.. തിരിച്ചറിയാന് സാധിക്കാപ്പെടാതെ പോകുന്ന മനസിനെ കണ്ടെത്തലാണ് ഓരോ യാത്രയുടേയും ഉൽലക്‌ഷ്യം .. അത് തേടിപിടിക്കുന്നവര് സഞ്ചാരങ്ങള് മതിയാക്കി ജീവിക്കുവാൻ തുടങ്ങുന്നു.. കണ്ടുക്കിട്ടാത്തവര് ജീവിതം സഞ്ചാരമാക്കി തീർക്കുന്നു. ആരോ വരച്ചു വിട്ട മനസില് ലക്ഷ്യസ്ഥലങ്ങളുടെ ഭൂപടം നാമറിയാതെ മുളപ്പൊട്ടിയേക്കാം. ചെന്നെതെണ്ടിടതേ കുളിരും ചൂടും പടച്ചു വിട്ടിരിക്കാം .. കളങ്കമറ്റ ഉദേശ്യശുദ്ധിയോടെ ഓരോ യാത്രയും കണക്കു കൂട്ടപെടുന്നു .. കളങ്ക പ്പെട്ട ശരീരത്തിനും മനസ്സിനും നേത്രജലത്തില് പാപമുക്തി നേടാനായി ശ്രമിക്കുന്നു . എല്ലാം വെറുതെ.. പിന്നെയും പാപത്തിലോട്ടു വീഴുന്ന മനസിൻറെ ചാപല്യം.
ദിനംപ്രതി വർദ്ധിച്ചുവരുന്ന ട്രെയിനിന്റെ ലോക്കല് കമ്പാര്ട്ട്മെന്റിലു ഞാനും ഒരംഗമായി.. എനിക്ക് വഴി തെളിച്ചു തരുവാന് ഞാന് കാണുന്നവരെല്ലാം കൂട്ടുനില്ക്കുന്നു.. ഓരോ യാത്രയിലും ഒറ്റപെടലിന്റെ ഒരു സുഖമുണ്ട്. അല്ലെങ്കിലും ഒറ്റപെടല് എന്നത് ഒറ്റപെടാനായി വിധിക്കപ്പെടുന്ന ആ ഒരു നിമിഷത്തിന്റെ മാത്രം വേദനയാണ്. ശിഷ്ടക്കാലം കെട്ടഴിഞ്ഞു പോയ പട്ടം പോലെ.. നിയന്ത്രിക്കുവാനായി നൂലുകളില്ല.. ബലമുരച്ചു നോക്കുവാന് വിരല്തുമ്പുകളുമില്ല..
ഇപ്പോള് സമയം പുലര്ച്ചെ 3.30.. മധുരെ ജങ്ക്ഷനിലാണ് എൻറെ ഇന്നത്തെ പുലരി ഉണരുന്നത്. എവിടെയോ പെറ്റുവീണ ഞാന് ഇന്നിവിടെ എത്തിപ്പെട്ടിരിക്കുന്നത് മനസിന് കൈമോശം വന്ന താളം തിരികെ കണ്ടെത്തുമെന്ന ഉറപ്പിലല്ല. അതിനു വേണ്ടിയുള്ള ശ്രമം പോലും പാഴാകുമെന്നു ഞാൻ കരുതുന്നു. . ഉള്ളില് മിന്നുന്ന പ്രകാ ശത്തിൻറെ നേരിയ ഒരു വെട്ടം.. . അതിലൊരു കുമ്പിള് എണ്ണയൊഴിച്ച് വരാനിരിക്കുന്ന നാളുകളുടെ ശോഭക്ക് തെളിമ നല്കുവാനാണ്.
9 മണിയോടടുത്ത പ്പോള് രാമേശ്വരത്തെ ത്തി. ഒരുപാടു നേരത്തെ ചുറ്റിത്തിരിയലിനു ശേഷമാണ് രാമനാഥക്ഷേത്രത്തിനുള്ളില് കയറിയത്. ധ്യാനം കൗതുകമാക്കുന്നവര്ക്കും ദൈവസങ്കല്പ്പങ്ങളോട് ചേര്ന്നു സെല്ഫി എടുക്കുന്നവര്ക്കും സന്തോഷിക്കാന് വകയില്ല. ഉത്തമമാര്ഗത്തില് തന്നെ ക്യാമറകള് നിരോധിച്ചിരിക്കുന്നു.. നല്ലതാണ്.. ക്യാമറ കണ്ണുകളില് നിന്നും ദൈവങ്ങളെങ്കിലും രക്ഷപെട്ടൊട്ടെ..
ധനികനും ദരിദ്രനും ഒരു പോലെ വരിയില് നിന്ന് തൊഴുന്നു ..നന്ദീശില്പ്പത്തെ കണ്ടാല് കണ്ണേടുക്കുവാന് മറന്നു പോയേക്കും .. അത്രയും മനോഹരം .. അത്രയും വലുപ്പം. ഒരു പക്ഷെ രാമേശ്വരൻ കൂടി അറിഞ്ഞു കൊണ്ടാകണം.. അഗ്നിതീർത്ഥത്തിൽ മുങ്ങി നിവര്ന്നു പാപമുക്തി നേടുവാനായി മനസ്സ് ആഗ്രഹിച്ചില്ല. ചെയാനുള്ള പാപങ്ങള് ഇനിയും കണക്കു കൂട്ടിക്കൊണ്ടിരിക്കുകയാണ്. എൻറെ പാപങ്ങള് പേറാന് മാത്രം ഈ അഗ്നിതീർത്ഥം എന്ത് നഷ്ടപെടുത്തിയിരിക്കുന്നു..
കൃഷ്ണ മ്യൂസിയത്തില് വർണ്ണപ്പേപ്പ റുകളില്ക്കിടയില് കണ്ണാടി ചില്ലുകളൊട്ടിച്ച് അതിമനോഹരമായി മെനഞ്ഞെടുത്ത ഒരു അലങ്കാരപ്പന്തല്ലില് കൃഷ്ണന് രാധയുമൊത്ത് മന്ദസ്മിതം തൂവുന്നു. ലക്ഷ്മണ തീർത്ഥമായിരുന്നു അടുത്തത്.. രാമാനുജനെ കണ്ണടച്ച് വണങ്ങവേ പൂജാരി തിരുനെറ്റിയില് വിഭൂതി തൊടുവിച്ചു. ഉച്ചവെയിലിന്റെ കാഠിന്യത്തില് കിലൊമീറ്റരുകള് നടന്നു ഞാൻ രാമപാദുകത്തിലെത്തി. ദക്ഷിണയര്പ്പിച്ചു ഞാൻ മതിയാവോളം തൊഴുതു.. കോവിലിനു മേലെ കയറി നിന്നാല് രാമേശ്വരത്തെ ചുറ്റി പൊതിഞ്ഞു കിടക്കുന്ന കടലിനെ കാണാം .. ഓംകാര മന്ത്രങ്ങളും രാമജപവും നെഞ്ചില് ചിലമ്പ് മുഴക്കുമ്പോള് ഒരു തിരയില് ഒടുങ്ങാന് മാത്രം നിസ്സാരമായ ഈ ജീവിതത്തെക്കുറിച്ച് അത്യധികം സന്തോഷിച്ചു പോകും.. ഓരോ ജീവനും ഉടമസ്ഥനേക്കാളുപരി അത് പടച്ചു വിട്ട ദൈവത്തിനു വിലപ്പെട്ടതാണ്..
ശേഷം കലാം സാറിൻറെ ഭവനം സന്ദര്ശിച്ചു . അദേ ഹത്തിൻറെ പുരസ്കാരങ്ങള്, പുസ്തകങ്ങള്.. ഒടുവില് അദ്ദേഹം അണിഞ്ഞിരുന്ന യുണിഫോം.. കണ്ണു നിറഞ്ഞില്ല എന്നു ഞാൻ പറഞ്ഞാലും കണ്ണീരോഴുക്കി എന്നു പറഞ്ഞാലും അത് നുണ തന്നെ.. അവിടെ നിന്നും അദേഹത്തിൻറെ സമാധിയിലോട്ട്.. മൗനം തളം കെട്ടിക്കിടക്കുന്ന ആ മണല്പ്പരപ്പില് കലാം സാറിൻറെ മഹാനിദ്രക്ക് 2 പോലീസുക്കാര് കാവലിരിപ്പുണ്ട്..
ശിരോഭാഗത്ത് ദേശീയ പതാക അഭിമാനത്തോടെ ആടിയുലയുന്നുടെങ്കില് അതിന് കാരണക്കാരില് ഒരാളാണ് ഇന്നിവിടെ വിശ്രമിക്കുന്നത്.. പിന്നെയും കണ്ണ് നിറഞ്ഞപ്പോള് ഉമിനീരു ചങ്കില് നിന്നും തേവിയെടുത്ത് ഞാൻ പാമ്പാൻ പ്പാലത്തിലോട്ടു ബസ്സ് പിടിച്ചു..
ഇവിടെ ചുവന്ന സുര്യനെ നീലസമുദ്ര ത്തിലോട്ടു മുക്കി താഴ്തുവാനായി വന്നിരിക്കുകയാണ് ഞാൻ. എങ്കിലും ആ ക്രീഡ ചെയുവാന് ആരും മടിച്ചു പോകും.. സുര്യനുള്ളിടത്തോളം ഈ കാഴ്ച്ച, ഇത്രയും മനോഹരമായ കാഴ്ച നമ്മുടെ കണ്ണുകള്ക്ക് സ്വന്തമല്ലേ ??
ചെവിയടച്ചു വീശുന്ന കാറ്റ് കണ്ണീര് പറിച്ചെടുക്കും. എഴുതാന് മനസ്സില് തിട്ടപ്പെടുത്തി വെച്ചതൊക്കെ കാറ്റ് കൊണ്ടുപോയ അവസ്ഥയാണ്. നീണ്ടു കിടക്കുന്ന റെയിൽ ബ്രിഡ്ജി ൻറെ ഫോട്ടോ എടുക്കാൻ പാട് പെടുമ്പോഴാണ് ഒരു കൊച്ചു ചിത്രശലഭത്തെ കാറ്റ് തള്ളി കൊണ്ടുപോയി കടലിലിടുന്ന കാഴ്ച കണ്ടത്.. ചലിക്കുന്ന വായുവിനും ദൈവം ജീവൻ നല്കിയിരുന്നെങ്കില് ഈ കുരുതിയും വര്ഷങ്ങള്ക്ക് മുന്പ് ഇവിടെ നടന്ന കൂട്ടക്കുരുതിയും ഒഴിവാക്കാമായിരുന്നു. അർദ്ധ സ്വപ്നങ്ങളില് അഹങ്കരിക്കുന്ന മനുഷ്യനെ പഞ്ചഭൂതങ്ങൾ നിരന്തരം വേട്ടയാടുന്നു . നിത്യജപം കൊണ്ട് മാത്രം ദൈവ ത്തിൻറെ കാതും കണ്ണുമടക്കാം എന്ന് ഭൂവാസികള് വിശ്വസിച്ചു പോരുന്നു.. മൂഡമായ സങ്കല്പങ്ങള്ക്ക് ദൈവം ഉടനടി മറുപടി നല്കുന്നു .. പരിപാലകൻ താമരപ്പൂവില് സുഖശയനം നടത്തുമ്പോള് സംഹാരമൂർത്തി താണ്ടവനടന്നമാടുന്നു..
അറിഞ്ഞും അറിഞ്ഞും പിന്നെയും ഈ പരുന്തുകള് എന്തിനീ കാറ്റിനു പിടിക്കൊടുക്കുന്നു.. ചിറകിട്ടടിക്കാന് പറ്റാതെ കാറ്റിൻറെ താളത്തിനവ തുള്ളുന്നു.. ഒടുവിലാണ് കാര്യം പിടികിട്ടിയത്. അവ കാറ്റിനെ ചിറകാക്കി മാറ്റി കളിക്കുകയാണ് ..അവ കളി തുടരട്ടേ ..
7 മണിയോടെ പിന്നെയും രാമേശ്വരന്റെ സന്നിധിയിലോട്ട്.. രുദ്രാക്ഷങ്ങള് ചുമരാക്കി മാറ്റിയ തിരുസവിധത്തില് മതിയാവോളം കൂപ്പു കൈയ്യോടെ നിന്നു പോയി .. മനുഷ്യൻ മനുഷ്യനെ സ്വയം മറക്കുന്നത് കാമത്തിലും ചിരിയിലുമാ ന്നെന്ന് ഓഷോ പറഞ്ഞത് തിരുത്തപ്പെടണം , പരിപാവനമായ ഭക്തിയിലും കൂടിയാണ്...
അടുത്ത രാവില് റൂം വെക്കേററ് ചെയ്ത് ധനുഷ്കൊടിയിലേക്ക് ബസ്സ് പിടിച്ചു. വീഥിയുടെ ഇരുവശത്തും കടൽ .. വഴി ചെന്നു മുട്ടിയാല് കടല്.. പിനനെയും കടല് .. കടൽ മാത്രം.. തിരയിറങ്ങി പോയ മണല്പ്പരപ്പിലു, മണല്ക്കാറ്റില് സൂര്യനു നേരെ തൊട്ടു താഴെ അല്പനേരം ഇരുന്നു . അലഞ്ഞു നടക്കുന്ന മനസിനെ ഇലകള് പോയ ഒരു പാഴ്ശിഖി രത്തിൻറെ മേല് കെട്ടിയിട്ട് ഞാൻ സമുദ്രതിലോട്ടു നോക്കി.. ആയിരം എഴുത്തുകാര് ആവര്ത്തിച്ചു പറഞ്ഞ അതേ വാക്കുകള്...
തിര തീരത്തോട് എന്തോ പറയുന്നുണ്ട് .. ഞാൻ കാതോര്തിരുന്നു..
അവിടെ നിന്ന് എണീക്കുമ്പോഴേക്കും എൻറെ നോട്ടു പുസ്തകത്തി ലെ പത്തു പേജില് മഷി പുരണ്ടിരുന്നു..
കാതോർത്തിരുന്ന് കേട്ടത് തിരയോലികള് മാത്രമായിരുന്നിട്ടും ഞാൻ വിശ്വസിച്ചു.. ഈ എഴുതിയതെല്ലാം ഈ കടൽ എന്നോടു പറഞ്ഞതാണ്..
രാമനു വിട.. രാമേശ്വരനും വിട..രാമേശ്വരത്തിനും വിട..
ത്ര്യംബകായ ത്രിപുരാന്തകായ കാലായ കാലാദി രുദ്രായ നീലകണ്ടായ മ്രിത്യ്ഞയായ സർവേശ്വരായ മഹാ ശിവായ നമ :
Nightrain
Dhanushkodi

Comments
Post a Comment