തിണർപ്പുകൾ
അന്നത്തെ ഭയവിഭ്രാന്തികളിന്നെൻ ചിരിപ്പൊട്ടാസുകൾ.
അതിസന്തോഷങ്ങളിന്നെൻ സങ്കടക്കയങ്ങൾ..
പിന്നേയും നാളു പോക്കെ,
മൃതമാം പൂക്കളെൻ-
മേനി തഴുകി തണുപ്പിക്കയിൽ,
ചിതലിച്ച പാഴ്മരത്തടിയിൽ,
ചെവി പൊത്തിയടിക്കും
കീടഘർഘരങ്ങൾ.
കാഴ്ചയും കേൾവിയുമില്ലാത്ത
ലോകത്ത് രണ്ടു ചോദ്യങ്ങൾ..
അന്നെന്റെ ചിരിയോടൊത്തു നീ ചിരിച്ചിരുന്നുവെങ്കിൽ..
അന്നെന്റെ കണ്ണീർ കുമിളകളെ നീ തൊട്ടു പൊട്ടിച്ചിരുന്നുവെങ്കിൽ...
Danny
TSR.

Comments
Post a Comment