രാ, രാത്രിമഴ

ചില നനഞ്ഞ ഓർമ്മക്കളുണ്ടീ ഹൃത്തിൽ,
രാത്രി മഴകളിൽ മാത്രം വീശി വിരിക്കുന്നതുകൊണ്ടാകണം,
ഉണങ്ങാൻ ഇനിയും കാലതാമസം..
അന്നു നാമൊന്നിച്ചു നനഞ്ഞ മഴ
ഇന്ന് ഞാനിവിടിരുന്നൊറ്റയ്ക്കൊരല്പം നനയട്ടെ,
ചാറിപ്പെയ്യുന്നൊരീ രാത്രിമഴയിലെ
അവസാനത്തുള്ളിയായ് പെയ്തു വീഴാം,
പാൽനിലാവിൽ ചുംബനം വർഷിച്ച്,
കരിനീലമേഘങ്ങളിലുന്മത്തനാകാം..
കൊഴിഞ്ഞു വീണൊരീ നനഞ്ഞ ഇലകളിൽ ചവിട്ടി നടക്കാം..
മിന്നലുകളെ അതിജീവിക്കാം..
മെല്ലെ മയങ്ങുന്നൊരാ ചോരമൊട്ടുകളെ ഒന്ന് തലോടാം..
കാറ്റിന്റെ സംഗീതത്തിന് കാതോർക്കാം..
ധൃതിയിലാണ്  ഞാൻ.. ഈഷദ്.
പകലുകൾ അത്രയും
ഉറങ്ങുകയാണ്.
രാത്രികളിൽ മഴയുടെ സൗന്ദര്യം ഇമവെട്ടാതെ കണ്ടുകൊണ്ടിരിക്കുവാൻ..

Dani

Comments

Popular Posts