മിഷായേൽ

ഒരു മനുഷ്യന്റെ നാവിൽ നിന്നും ഉയർന്നു പൊങ്ങുന്ന ദുഷിച്ച വാക്കുകൾക്ക് ഒരു കുടുംബം ശിഥിലമാക്കുവാനുള്ള കെൽപ്പുണ്ട്. ഒരു വീട്. എന്തിന്, ഒരു ലോകം മുഴുവൻ.

മമ്മിയും ഡാഡിയും വാക്കുകൾ കൊണ്ട് യുദ്ധം ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ അവൾ ഡയറിയില്ലെന്തെങ്കിലും കുത്തിക്കുറിക്കുവാൻ തുനിയുമായിരുന്നു. ആ നിമിഷം ആ മനസ്സിൽ സുദീർഘമായ നോവലുകൾ പിറവിയെടുക്കും. പക്ഷെ ഒരു വാക്കു പോലും എഴുതാൻ സാധിക്കാതെ തന്റെ കുഞ്ഞനുജനെ കെട്ടിപ്പിടിച്ച് ബെഡ്റൂമിന്റെ ഒരു മൂലയിൽ പേടിച്ചിരിക്കും. അവളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. മിഷായേൽ...

മിഷായേലിന്റെ ഡാഡി ഒരു ദു:ഖരോഗിയായിരുന്നു. മരിക്കുവാനാഗ്ര ഹിച്ച് ജീവിക്കുന്നൊരാൾ. നല്ല നാളുകൾ മരണത്തിന് ശേഷമാണെന്ന് അയാൾ കരുതിപ്പോന്നു. ഒരു വലിയ കണ്ണാടിയിൽ തന്നോടു തന്നെ ചിയേഴ്സ് പറഞ്ഞ് മദ്യപിച്ചിരിക്കാൻ അയാൾ അയാളുടേതു മാത്രമായ കാരണങ്ങൾ കണ്ടെത്തി. അമ്മയെക്കുറിച്ച്- തന്റെ ഭർത്താവിനെ ഇരുപത്തിനാലു മണിക്കൂറും ഇടവിടാതെ ശകാരിക്കുവാൻ ക്ഷീണിതമല്ലാത്തൊരു നാവ് അവർക്കുണ്ടായിരുന്നു. കൊച്ചനുജൻ, ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല. അവനു സംസാരശേഷി ഇല്ലായിരുന്നു.

ഉപരിപഠനത്തിന് ശേഷം പലപ്പോഴായി മിഷായേൽ തന്റെ അനുജനെ കാണുവാൻ വേണ്ടിമാത്രം ഭീമാകാരമായ ഒരു ബാഗിൽ കളിപ്പാട്ടങ്ങൾ കുത്തിനിറച്ച് വരുമായിരുന്നു. അന്നേരമെല്ലാംതന്നെ മുറ്റത്തെ പുൽത്തകിടിയിലോ ബാൽക്കണിയുടെ കൈവരിയിലോ ഇരുന്ന് അശ്ളീലകരങ്ങളായ രണ്ടു കാക്കകൾ കൊത്തുകൂടുമായിരുന്നു.

മിഷായേൽ, അദൃശ്യമായ ചിറകുകൾ വരം ലഭിച്ച അപൂർവ്വം പെൺകുട്ടികളിലൊരുവൾ. പക്ഷെയെങ്കിൽ വരത്തോടൊപ്പം ഒരു ശാപവും അവൾക്കുണ്ടായിരുന്നു. സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നതോടെ ചിറകുകൾ അവൾക്ക് നഷ്ടപ്പെടുന്നു. പിന്നേയും ആ ചിറകുകൾ മുളച്ചു പൊന്തുന്നതു നോക്കി രണ്ടാഴ്ചയോളം അയൽക്കാരുടേയും ബന്ധുമിത്രാദികളുടേയും കെറുവിപ്പിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് അവൾ കഴിഞ്ഞുപ്പോരുന്നു.

അങ്ങനെ ഒരിക്കൽ,
"Lucky those who born as orphans"
അത്രയുമെഴുതി ഡയറി ഷെൽഫിലോട്ട് വലിച്ചെറിഞ്ഞ് വീടുവിട്ട് അവൾ പറന്നുപ്പോയി.

രണ്ടാഴ്ചകൾക്കപ്പുറം അനുജന് സഹോദരിയുടെ ഡോർമിറ്ററി അഡ്രസ്സിൽ നിന്നും ഒരു എഴുത്ത് ലഭിച്ചു. അത്യാവേശത്തിന്റെ അപൂർവ്വമായ ശക്തിരൂപാന്തരത്താൽ അക്ഷരങ്ങൾ പ്രകമ്പനം കൊള്ളുകയായിരുന്നു ആ എഴുത്തിൽ. അവിടെ അവളെഴുതി ചേർത്തിരുന്നു.
" Got a Solution to clear out this Dilemma.. "

അതിനു ശേഷം മിഷായേൽ വീട്ടിലേക്ക് തിരികെ വന്ന ആ ദിനത്തെക്കുറിച്ച് അനുജനെഴുതിയ ഒരു കുറിപ്പ് എനിക്ക് ലഭിക്കുകയുണ്ടായി. ഞാൻ അത് ഇവിടെ എഴുതിച്ചേർക്കാം.

"And, I Saw her, The most beautiful woman I have ever seen. she had a small crown on her head which made up of white pearls. white gown. A rose bouque in Joined palms. Young men stood in crowd might thought about marrying my pretty sissy. She had four gentlemen with her. Holding their hands she entered into the big house. mom, dad.. They seemed like hanging on their tear drops. They talk a lot to my sissy. She replied nothing. She was in hurry of going to nanny's grave.. "

......................................................

" Those who want to Kiss, Can Kiss now.. "
മഞ്ചം മറക്കും മുൻപേ, മുഖ്യകാർമ്മികന്റെ ഇടതുഭാഗത്തു നിൽപ്പുണ്ടായിരുന്ന ശുശ്രൂഷി ബന്ധുമിത്രാദികളോടായി പറഞ്ഞു.

മിഷായേലിന്റെ ആത്മാവ് എന്തൊക്കെയോ പിറുപിറുക്കലുകൾ കേട്ടു . തേങ്ങലുകൾ, മർമ്മരങ്ങൾ.
The Same fucking lizards- The Society.

അവൾ കണ്ണുകൾ ബലമായി അടച്ചു. മഞ്ചം മൂടപ്പെട്ടു.

അവസാനം..

ഏഴ് വർഷങ്ങൾക്ക് ശേഷം, ഇന്ന് ഞാൻ മിഷായേലിന്റ അനുജനെ കണ്ടു. എന്റെ പഴയ വീട്ടിൽ, എന്റെ പഴയ മുറിയിൽ, പൊടിപിടിച്ചു കിടന്ന കണ്ണാടിയിൽ. അന്നവളെക്കുറിച്ച് ഞാനെഴുതിയ ആ കുറിപ്പ് എന്റെ കൈകളിൽ ഇന്ന് ഭദ്രമായുണ്ട്. ഡാഡിയേയും മമ്മിയേയും കണ്ടു. അവർക്ക് തർക്കിക്കുവാൻ ഒരു കാരണം കൂടി. അത്ര മാത്രമായിരുന്നു എന്റെ സഹോദരിയുടെ മരണം. ആരു കാരണമാണ് അവൾ ആത്മഹത്യ ചെയ്തെന്ന കാര്യത്തിൽ അവർ ഇപ്പോഴും തർക്കിച്ചു കൊണ്ടിരിക്കുകയാണ്.

"Lucky those who born as orphans"
അത്രയുമെഴുതി ഡയറി ഷെൽഫിലോട്ടു വെച്ച് ബാഗുമെടുത്ത് ഞാൻ വീടിനു പുറത്തേക്ക് നടന്നു. ഊമയായതുകൊണ്ട് ഒന്നും പറയേണ്ടി വന്നില്ല.

പര്യവസാനം...

Danny
nightrain
Elthuruth

Comments

Popular Posts