പച്ചയെഴുത്ത്

ഉള്ളൊന്ന് മുറിഞ്ഞപ്പോൾ ഒരുപിടി അക്ഷരങ്ങൾ വാരിത്തേച്ച് ഞാനാ മുറിവുണക്കാൻ നോക്കി. മുറിവുണങ്ങി മുറിപ്പാടിൽ നിന്നും തെല്ലു മോഹങ്ങളുമായി ഒരു കൊച്ചു ചിത്രശലഭം പറന്നു പൊങ്ങി. ഉയരങ്ങളിലെത്തും മുൻപേ വേണ്ടത്ര കരുത്തില്ലാതെ അത് ചിറകറ്റ് വീണു.

വിരൽത്തുമ്പുകളിൽ കാത്തു വെച്ച കമ്പനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ലയത്തുണ്ടുകളാൽ ഞാനാ ചിറക് ഉടലിലേക്ക് തുന്നിച്ചേർത്തു.

ഇപ്പോൾ മുറിവുണങ്ങാൻ പിന്നേയും കാത്തുക്കെട്ടിക്കിടക്കുവാണ്. ഇനിയും പറക്കണം. അങ്ങ് ഉയരത്തിലേക്ക്.. പക്ഷെയെങ്കിൽ ഇത്തവണ മത്തുപ്പിടിച്ച് മരവിച്ചു പോയ ആ പഴയ മോഹങ്ങളിലേക്കാവില്ല,

ഒരു നക്ഷത്ര ദൂരമകലെ പോയി ഞാനെന്റെ ചിന്തകൾക്ക് മൂർച്ചയേറ്റട്ടെ- ഒരിക്കലും ഉറപ്പില്ലാത്ത ഒരു മടങ്ങിവരവിനായ്.

Danny
Nightrain.

Comments

Popular Posts