നന്ദി
ഒരു പിടി മണ്ണിലൊളിക്കാനായ്,
ഒഴുകിടുന്നുള്ളം കളിത്തട്ടിൽ..
കളിചിരി തൂവി മടങ്ങുമ്പോൾ
കരയരുതാരും അരങ്ങത്ത്..
വിരലുകൾ വെരുകി മറിഞ്ഞാലും എൻ -
വലംമിഴി തോർന്നുതിർന്നില്ലെന്നാലും,
മൃതിയുടെ മഞ്ചം ചിറകു മുളച്ചാൽ
മൗനം പൂണ്ടു പറക്കുന്നു..
എരിയാനൊരു തിരിയർപ്പിച്ചാൽ,
അലിവോടൊരു ജപം നേദിച്ചാൽ,
അഴലുകളുരുകും മലമേലെ,
ചെറുതാരം പോലിനി ചിമ്മീടാം...
പുതിയൊരു നാളിൽ ഉണരുമ്പോൾ..
സഹജരെയെല്ലാം തേടുമ്പോൾ..
അറിയരുതാരും നിലവിളികൾ.
ഇനി പറയരുതാരും എൻ ദുഃഖങ്ങൾ.....
Dani.
മൃതിയിലേക്കുള്ള ഒരുക്കമാണ് ജീവിതം. ഒരുങ്ങുക.. നല്ല പോലെ ഒരുങ്ങുക..

Comments
Post a Comment