അനന്തരം
അനന്തരം,
നിലനില്പ്പിൻറെ വായ്ത്താരിയായിരുന്നു പണം. മനസാക്ഷിക്കും മേലെ കുമിഞ്ഞു കിടന്ന കാമാസക്തികളുടെ ബഹിർഭാഗത്ത് അലാമോ അണിഞ്ഞു നടന്ന പൊയ്വേഷത്തെ ചവിട്ടി മെതിച്ച് ജീര്ണിച്ചളിഞ്ഞ കൈകാലുകളുമായി ഒരു രൂപം ജന്മമെടുത്തു. മുട്ടോള്ളമുയരമുള്ള ആ കീടത്തിൻറെ ശബ്ദം നന്നേ പരിചിതമായിരുന്നു. രാഷ്ട്രീയ പകപ്പോക്കലുകളുടെ... ആത്മീയ ദര്ശനഭ്രാന്തതയുടെ... അവയുമായി ഇഴ ചേർന്ന് അയാൾ ഹൃദയമൊരു കല്ലാക്കി മാറ്റിയെടുത്തു. (1)
ആറടി പെട്ടികളിൽ ശിഥിലീകരിച്ചു വെച്ച മരണാനുവര്ത്തിയായ മനുഷ്യൻറെ തോലുരിച്ചു കളഞ്ഞ് ആത്മാവ് തേടിയെടുത്ത ഉറുമ്പ് തീനികൾ മതപഠനത്തിൻറെ ഉപശാലയിൽ ഗൗളിചലനത്തിനു മുൻപിൽ ശിരസ്സു നമിച്ച് മൃതദേഹങ്ങളെ ഇക്കിളിപ്പെടുത്തി. നാളെ അയാളും ഒരു പഠന വസ്തുവായിത്തീരും. (2)
കുഞ്ഞായി ജനിച്ചു വീണത് ലബോറട്ടറിയിൽ. ഒടുവിലൊടുക്കം കുന്തിരിക്കമണം നുകർന്ന് വികാരഭരിതമായ നിലവിളികൾ ആസ്വദിച്ച് കുരിശ് തുണി ചേർത്തു തുന്നിയ ശവമഞ്ചത്തിൽ.. ശാസ്ത്രത്തിൽ ജനിച്ചവൻ മതത്തിൽ മരിക്കുന്നു.. മരിക്കുവാൻ നിർബന്ധിത നാകുന്നു.. (3)
ശിലാലിഖിതത്തിൽ പേരു കൊത്തിയ മാർബിൾ തറക്കു കീഴെ അലാമോ അന്തിക്രിസ്തുവിനേയും കാത്ത് കിടന്നു. ദിനങ്ങൾ.. മാസങ്ങൾ.. വർഷങ്ങൾ.. ഒരാളും എത്തിയില്ല. ഒടുവിൽ പരിണാമദിശയിലെപ്പോഴോ മൂലാധാരത്തിലെ കുമിള പൊട്ടിയൊഴുകിയ ജലചലനത്തിൽ കല്ലായി രൂപാന്തരപ്പെടവെയാണ് അയാൾ ഓർത്തത്, അയാൾക്ക് പരിണാമം സംഭവിക്കുന്നില്ല. സ്വന്തം പാപങ്ങളാൽ ഭൂമിയിൽ അയാൾ സ്വർഗ്ഗം സൃഷ്ടിച്ച് ജീവിതം തീർത്തു.. അന്ന് ഹൃദയത്തിൽ രൂപപ്പെട്ട കല്ലായി അലാമോ ഇന്ന് ഉടൽ മുതൽ അടി വരെ മാറുന്നു.(4)
"ഞാൻ എന്തോ തേടുകയല്ലേ, എഴുതാനൊരു പുസ്തകം.. മഷി നിറക്കാൻ ഒരുതൂലിക.. ഇനിയാവർത്തിക്കപ്പെടുമോ ഞാൻ... ?? അറിയില്ല. അറിയില്ല.. എനിക്ക് ഒന്നുമറിയില്ല.." (5)
2. Soul
3. Death
4. Realization
5. Hope
Night_raiN


Comments
Post a Comment