പാപമൊട്ടുകൾ
പാപ മൊട്ടുകൾ
നമ്മുടെ സ്വപ്‌നങ്ങൾ അല്ലായിരുന്നോ...?
ആകാശത്തെ വെള്ളിനക്ഷത്രങ്ങളെപ്പോൾ..
നമ്മുടെ സ്നേഹമല്ലായിരുന്നോ... ?
അണപ്പൊട്ടിയൊഴുകുന്ന വിശുദ്ധമാം-
അസുരവിത്തുകൾ.
നമ്മുടെ പൂമ്പാറ്റകൾ അല്ലായിരുന്നോ...?
നിൻറെ തോട്ടത്തിൽ ഞാൻ വിരുന്നയച്ച വെൻ പിറാക്കൾ.
നമ്മുടെ മക്കളല്ലായിരുന്നോ..?
നമ്മുടെ അമ്മുവും പൊന്നനും.
ഇന്നിത് വെറും വെട്ടുകിളികൾ മാത്രമല്ലയോ..?
ഇന്ന് ഇതെൻറെ ദുഃഖ ബിന്ദുക്കളല്ലയോ..?
ഈ ഏകാന്തതയുടെ ശാപമല്ലയോ..?
എൻ ചിറകിൽ പഴുത്ത് പരന്നൊഴുകുന്ന,
കൃമി കീടങ്ങൾ മാത്രമല്ലയോ..?
എങ്കിലും നിന്നെ മറക്കുവാനല്ലയോ...?
നീ തന്നു പോയ ദുഖത്തെ മൂടി ശമിപ്പിക്കുവാനല്ലയോ...?
ഈ പാപ വിത്തുകൾ;
ദുഖമലങ്കരിച്ച ഈ അക്ഷരങ്ങൾ......
Night_raiN

Comments
Post a Comment