തൊട്ടിൽപ്പാട്ട്

ആമുഖം

അയാളുടെ മനോരാജ്യത്തിലെ ഏഴു നിലയുള്ള അക്ഷരമാളികയിൽ കുലീനജനങ്ങൾ മന്ത്രനൂലുകളാൽ ജപിച്ചുക്കെട്ടിയ അക്ഷരാകാരങ്ങളുടെ പ്രേതങ്ങളുണ്ട്.

ഊതിക്കാച്ചിയോമനിച്ചെടുത്തൊരു മഷിത്തണ്ട്.. അല്ലല്ലുകളുടെ ആവർത്തനമാലയിൽ ഇന്ന് കുരുങ്ങിക്കിടപ്പാണ്.

ആരോക്കെയോ ചേർന്ന് ആമമിട്ട കൈത്തണ്ടയിലെ പച്ചഞരമ്പുകളിൽ കലി കത്തിയെരിയുന്നു. അമർഷങ്ങളലയടിക്കുന്നു.

ഇടവേള വിട്ട് നില തെറ്റി പോകുന്ന ബോധമനസ്സിനെ നാലുചുമർമുറിയിലെ പച്ചത്തുണിയിൽ കിടത്തി  നാലവർ ഉടച്ചുപണിയാതിരിക്കാൻ വേണ്ടി മാത്രം അയാൾ നടത്തുന്ന ഹസ്താക്ഷരയുദ്ധങ്ങളത്രേ ഈ എഴുത്തുക്കുത്തുകൾ..

ഇന്ന് അതും വിഫലമായിത്തീർന്നിരിക്കുന്നു.

ജീവിതമെന്തോ... ദുഃഖിച്ചിരിക്കുവാൻ എപ്പോഴും ഒരു കാരണം വേണമെന്ന് വാശിപ്പിടിക്കും പോലെ....

തൊട്ടിൽപ്പാട്ട്

"_ഹാ, പ്രകൃതിശ്വരീ... 
ചലം കെട്ടി വീർത്ത എന്റെ മരവിച്ച ശരീരത്തിൽ,
ചിറകു മുളക്കാത്ത നിന്റെ പുഴുക്കളെ പദങ്ങളായ് വിന്യസിച്ച്,
ഇനിയെന്റെ മേലു പെയ്തു തോരുന്ന ഓരോ മഴത്തുള്ളിയ്ക്കും താളമിട്ടു ചൊല്ലുവാൻ,
കഴിയുമെങ്കിൽ,
ഒരു കവിതകൂടി നീയെഴുതുക.... _"

Danny
nightrain
TSR.

Comments

Popular Posts