ചിന്താവേരുകളാൽ ചിതയൊരുക്കപ്പെടുമ്പോൾ
ചിന്തകൾ നഗരം പാടു വളരവേ,
മനസ്സു കാട് കണക്കു നശിക്കവേ,
ഉയർന്നുപൊങ്ങുമൊരു ചിന്താശകലത്തിനങ്ങേ-
മുനമ്പിൽ നിന്നും
കൂനുകൂടിയൊരാൾ കൂപ്പുക്കുത്തി.
വലയെറിഞ്ഞ് പിടിക്കുക-
അയാളുടെ മസ്തിഷ്കം കാർന്നെടുത്ത വെട്ടുശലഭങ്ങളെ.
അല്ലമേൽ, അയാളിനിയുമാവർത്തിക്കപ്പെടും.
ചിന്നിചിതറുമാമിറച്ചിക്കഷ്ണങ്ങൾ പുൽപ്പായയിൽ കെട്ടിമുറുക്കാൻ
അയാളുടെ ഉറ്റച്ചങ്ങാതിമാർക്കുമാത്രം
കുറി വീശുക.
കാരണം-
മധുരമായി മനസ്സു മുറിവേൽപ്പിച്ചു മടങ്ങിയവരെ,
അവർ,
അയാൾക്കു മേലെറിഞ്ഞ
നീരാളിപ്പിടുത്തമിടും നിയമസംഹിതകളെ,
അയാളുടറ്റുപ്പോയവയവങ്ങളും ഭയപ്പെടുമത്രേ..
അയാളെന്നെ വെറുക്കുന്നു.
കാരണം -
നിങ്ങളോരോരുത്തരുമുയർന്ന് സംസാരിക്കവേ,
ഞാൻ
അയാളുടെ തലച്ചോറ് തിന്നുന്നു.
ആര് ആരിൽ ജീവിക്കുന്നു?
അയാൾ എന്നിലോ? മറിച്ച്-
ഞാൻ അയാളിലോ?
Theme :
Anthropophobia.
Danny
Elthuruth.

Comments
Post a Comment