മഴനൂല് - 1

ഭൂമിയെ പ്രണയിച്ച് കൊതി തീരാതെ മടങ്ങേണ്ടി വന്നവരുടെ കണ്ണുനീരത്രേ മഴ.
ഓരോ മഴയും ഓരോ ആത്മാവ്.
ഭൂമി നിറയെ ആത്മാവുകൾ.
ഓരോ മഴത്തുള്ളിയും അവരുടെ ദുഃഖങ്ങൾ.
നാം രണ്ടു ദുഃഖബിന്ദുക്കൾ.
ഒരു നാൾ നിനക്കും എനിക്കും ഇവിടെ പെയ്തു തോരണം.
നീ എനിക്കു വേണ്ടിയും ഞാൻ നിനക്കു വേണ്ടിയും....

________________________

മഴനൂല് - 2

ആരുടേയും മിഴികളിൽ നോക്കാതെ,
ആർക്കും ചെവി കൊടുക്കാതെ,
ആരേയും അനുസരിക്കാതെ,
വരും നാളുകളിലെ ഏതെങ്കിലുമൊരു രാത്രിയിൽ,
ഇതുപോലെ തോരാതെ പെയ്യണം...
പുലരുവോളം,
വാശി തീരുവോളം,
നിന്റെ തലക്കു മീതെ നിന്ന്,
എനിക്ക്,
ഈ ഭൂമി നിറച്ചും,
അങ്ങനെ,
നിറഞ്ഞങ്ങനെ പെയ്യണം....

ഡാനി
തൃശൂർ.

Comments

Popular Posts