മൂന്നു ശവപ്പെട്ടികൾ
വടിവൊത്ത ഒരു പെണ്ണിനെ അന്വേഷിച്ച് വേശ്യാലയത്തിൽ ചെന്ന എനിക്ക് അവരൊരു ടോക്കൺ തന്നു. അതും കൈയ്യിൽ പിടിച്ച് അരദിവസത്തോളം ഞാൻ അവിടെയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കറുത്ത പോളിത്തീൻ ഷീറ്റുക്കൊണ്ട് കവറു ചെയ്ത മൂന്നു ശവപ്പെട്ടികൾ എന്റെ ഫ്ളാറ്റിലെത്തി.
ഞാൻ തുറന്നു നോക്കി. അബോധാവസ്ഥയിലുള്ള മൂന്നു പെൺകുട്ടികളുടെ നഗ്നശരീരങ്ങൾ. മൂന്നിലും നരി മാന്തിയ, കടിച്ചു തുപ്പിയ ചുവന്ന വടുക്കൾ.
ഞാൻ ആരാണ്?
നരനോ.. അതോ, നരിയോ?
അടുത്ത പകലിൽ ആദ്യമുണർന്ന രണ്ടു പേർ വിലപേശി കിട്ടിയതും വാങ്ങിപ്പോയി. മൂന്നാമത്തവൾ, തന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചു. സ്ത്രീധനം ചോദിച്ചപ്പോൾ അവൾ ചിരിച്ചുക്കൊണ്ട് ആ ശവപ്പെട്ടികൾ കാണിച്ചു തന്നു. പിന്നീടുള്ള കാലം മുഴുവൻ, എന്നെ സ്നേഹിച്ച് എന്റെ കൂടെ ജീവിച്ചു.
Dani ( 2015)
Nightrain

Comments
Post a Comment